അബുദാബി : ഉപയോഗിച്ച ഫേയ്സ് മാസ്കു കള്‍ നിരത്തു കളില്‍ വലിച്ചെ റിയുന്ന പ്രവണത ആളു കളില്‍ അധികരിച്ചു വരികയാണ് എന്നും അതു കൊണ്ട് തന്നെ ശിക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശ്ശന മാക്കുന്നു എന്നും അബു ദാബി പോലീസ്.
നിയമ ലംഘകര്‍ക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയി ന്റും ശിക്ഷ ലഭിക്കും. ഉപ യോഗ ശേഷം പ്ലാസ്റ്റിക് കവറില്‍ ഇട്ടു കെട്ടിയ ശേഷം മാത്രമേ ഇവ മാലിന്യ വീപ്പ കളിൽ കളയാന്‍ പാടുള്ളൂ. ഉപയോഗിച്ച ഫേയ്സ് മാസ്‌കും ഗ്ലൗസ്സു കളും വാഹന ങ്ങളിൽ നിന്നും പൊതു സ്ഥലങ്ങളില്‍ വലിച്ച് എറിയു ന്നത് പരിഷ്കൃത സമൂഹ ത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതാണ്.
#توعية | #شرطة_أبوظبي: غرامة 1000 درهم لإلقاء الكمامات والقفازات في غير الأماكن المخصصة https://t.co/s1mSKi9354 pic.twitter.com/sEJ1hWGKnt
— شرطة أبوظبي (@ADPoliceHQ) October 22, 2020
ഇത്തരം നടപടികൾ ഗുരുതരമായ ആരോഗ്യ – പാരിസ്ഥി തിക പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തര ക്കാര്‍ക്ക് എതിരെ നിലവില്‍ നിയമം ഉണ്ട് എങ്കിലും നിയമം കൂടുതല്‍ കര്‍ശ്ശനം ആക്കിയിരിക്കുക യാണ് എന്നു അബുദാബി പോലീസ് സോഷ്യല്‍ മീഡിയ കളിലൂടെ മുന്നറിയിപ്പു നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, traffic-fine, അബുദാബി, ഗതാഗതം, നിയമം, പോലീസ്, യു.എ.ഇ.