അബുദാബി : രാജ്യത്ത് നിലവിലുള്ള ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘി ക്കുന്നവർക്ക് 10,000 ദിർഹം പിഴ നല്‍കും എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ.
ലോക വ്യാപകമായി കൊവിഡ് വൈറസ് വ്യാപനം അധികരിച്ച സാഹചര്യ ത്തിലാണ് യു. എ. ഇ. യില്‍ എത്തുന്ന യാത്രക്കാര്‍ക്കും കൊവിഡ് രോഗി കളു മായി സമ്പര്‍ക്കം ഉണ്ടായ വര്‍ക്കും ക്വാറന്റൈന്‍ ഒരുക്കി യതും സ്മാര്‍ട്ട് വാച്ച് ധരിപ്പിക്കുന്നതും.
അൽ ഹൊസൻ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ സ്മാർട്ട് വാച്ച് ഒരു നിരീക്ഷണ ഉപകരണമാണ്.
രാജ്യത്ത് എത്തുന്നവര്‍ ക്വാറന്റൈന്‍ നിയമം കർശ്ശന മായി പാലിക്കണം. നിരീക്ഷണം ഉറപ്പു വരുത്തുന്ന സ്മാർട്ട് വാച്ച് നശിപ്പിക്കുകയോ ഇതിന്റെ പ്രവർത്തനം തടസ്സപ്പെടു ത്തുകയോ ചെയ്യുന്നവര്‍ക്കും പിഴ ശിക്ഷ നല്‍കും എന്നും പബ്ലിക് പ്രോസിക്യൂഷൻ ഓര്‍മ്മിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, നിയമം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, യു.എ.ഇ., സാമ്പത്തികം