അബുദാബി: ബലി പെരുന്നാൾ ആഘോ ഷ ങ്ങ ളുടെ ഭാഗമായി 50 % വരെ ഇളവു മായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. ജൂലായ് 15 മുതൽ 25 വരെ ‘ബിഗ് ഈദ് ഡീൽസ്’ എന്ന പേരിൽ ഒരുക്കുന്ന ഷോപ്പിംഗ് മേള യില്‍ ഭക്ഷ്യ വസ്തുക്കൾ, വീട്ടുപകരണങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മൊബൈൽ ഫോണു കൾ എന്നിവയെല്ലാം കുറഞ്ഞ നിരക്കിൽ സന്ദര്‍ശകര്‍ക്ക് സ്വന്തമാക്കുവാന്‍ കഴിയും.
അബുദാബി വേൾഡ് ട്രേഡ് സെന്റർ മാളിൽ നടന്ന ചടങ്ങിൽ സ്വദേശി പൗര പ്രമുഖൻ അഹമ്മദ് അൽ ഹാഷിമി ‘ബിഗ് ഈദ് ഡീൽസ്’ ഉദ്‌ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫി രൂപ വാല, ലുലു അബുദാബി, അൽ ദഫ്‌റ മേഖല ഡയറക്ടർ ടി. പി. അബൂബക്കർ എന്നിവർ പങ്കെടുത്തു.
യു. എ. ഇ. യിലെ ലുലു ഹൈപ്പർ മാർക്കറ്റു കൾക്ക് പുറമെ മറ്റു ജി. സി. സി. രാജ്യങ്ങൾ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിട ങ്ങളിലെ ശാഖ കളിലും ഓൺ ലൈനായി സാധന ങ്ങൾ വാങ്ങുന്ന വർക്കും ഇളവുകൾ ലഭ്യ മാക്കി യിട്ടുണ്ട്.
വൈവിധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങൾ സന്ദര്‍ശ കര്‍ക്ക് പരിചയ പ്പെടുത്തുന്ന ഭക്ഷ്യ മേളയും ലുലു ‘ബിഗ് ഈദ് ഡീൽസ്’ ഷോപ്പിംഗ് മേള യില്‍ ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബിരിയാണി ഫെസ്റ്റിവെല്‍, പഴ വിപണിയും ഇതിന്റെ പ്രത്യേകതയാണ്.
ജനങ്ങളുടെ ദൈനംദിന ജീവിത ത്തിന്റെ ഭാഗമായി ലുലു മാറിയതായും പെരുന്നാൾ ആഘോഷ ങ്ങൾ ക്കായി മികച്ച സാഹചര്യ മാണ് ഒരുക്കിയിരിക്കുന്നത് എന്നും ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫി രൂപ വാല പറഞ്ഞു. ആഘോഷ വേള കൾക്ക് അനുയോജ്യമായി ചിട്ടപ്പെടു ത്തിയ ഷോപ്പിംഗ് കാർഡും ലുലു വിന്റെ മാത്രം സവിശേഷത യാണ്
പെരുന്നാൾ, പിറന്നാൾ, വാർഷിക ആഘോഷങ്ങൾ എന്നിവക്ക് എല്ലാം പ്രിയപ്പെട്ടവർക്ക് സമ്മാനി ക്കാവുന്ന പല തവണ ഉപയോ ഗിക്കാ വുന്ന ഒരുവർഷം വരെ കാലാവധി യുള്ളതാണ് ലുലു ഷോപ്പിംഗ് കാർഡുകൾ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: lulu-group, പ്രവാസി, വ്യവസായം, സാമ്പത്തികം