അബുദാബി : മൂന്നു വയസ്സിന് മുകളിലുള്ള കുട്ടി കള്‍ക്ക് സിനോഫാം വാക്സിന്‍ നല്‍കാന്‍ യു. എ. ഇ. ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി.
ക്ലിനിക്കൽ പഠനങ്ങളുടെ ഫലങ്ങൾ, അടിയന്തിര ഉപ യോഗത്തിന് അനുമതി നൽകാനുള്ള കർശ്ശനമായ വിലയിരുത്തൽ, അംഗീകൃത – നിയമ പ്രകാരമുള്ള പ്രാദേശിക തലത്തില്‍ ഉള്ള വിലയിരുത്തൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം.
3 മുതൽ 17 വയസ്സു വരെയുള്ളവർക്ക് സിനോഫാം വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് മന്ത്രാലയം (MoHAP) അനുമതി നൽകിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി W A M അറിയിച്ചു.
കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള യു. എ. ഇ. യുടെ ശ്രമങ്ങളുടെ ഭാഗമായും ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന തിനുള്ള സജീവ മായ സമീപനത്തിന്റെ സ്ഥിരീ കരണ വുമാണ് ഈ വാക്സിൻ അനുമതി എന്ന് വിലയിരുത്തുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, കുട്ടികള്‍, യു.എ.ഇ.