ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട ങ്ങളില്‍ ഒന്നായ ദുബായ് ബുര്‍ജ് ഖലീഫ യുടെ മുകളിൽ എമിറേറ്റ്‌സ് എയർ ലൈൻസി ന്റെ എയർ ഹോസ്റ്റസ് നിൽക്കുന്ന പരസ്യ വീഡിയോ കഴിഞ്ഞ ദിവസ ങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.
യു. കെ. യുടെ റെഡ് ലിസ്റ്റിൽ നിന്നും യു. എ. ഇ. യെ മാറ്റിയതിനെ സ്വാഗതം ചെയ്തു കൊണ്ട് എമിറേറ്റ്‌സ് എയർ ലൈൻസ് ഒരുക്കിയ 30 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രം ഉള്ള ഒരു കുഞ്ഞു പരസ്യചിത്രം ആയിരുന്നു ഇത്. സ്കൈ ഡൈവിംഗ് ഇൻസ്ട്രക്ടർ നിക്കോളെ സ്മിത്ത് ലെഡ്‌വിക് ആയിരുന്നു എമിറേറ്റ്സ് എയർ ലൈൻസ് യൂണിഫോം അണിഞ്ഞു ബുർജ് ഖലീഫ യുടെ മുകളിൽ നിന്നത്.
ദൃശ്യ മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലും എഡിറ്റിംഗിലും ഒന്നുമല്ല എയർ ഹോസ്റ്റ സിനെ ബുര്‍ജ് ഖലീഫ ക്കു മുകളില്‍ കാണിച്ചത് എന്നു വ്യക്തമാക്കുന്ന മേക്കിംഗ് വീഡിയോ എമിറേറ്റ്‌സ് എയർ ലൈൻസിന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തു വിട്ടു.
എന്നാല്‍ ഇത്തരം ഒരു വീഡിയോ ചിത്രീകരിച്ചതില്‍ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമായി ഒട്ടേറെ പേര്‍ ട്വിറ്റര്‍ പേജില്‍ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.
ലോകത്തിന്റെ നെറുകയില്‍ ഒരു സ്ത്രീ എത്തി നില്‍ക്കുന്നു എന്നത് അഭിമാനകരം എന്നുള്ളതാണ് ഒരു ശ്രദ്ധേയ കമന്‍റ്. ഇത്രയും ഉയരത്തില്‍ അപകട കരമായ സാഹചര്യ ത്തില്‍ ഒരു വീഡിയോ ചിത്രീകരി ക്കുമ്പോള്‍ വേണ്ടതായ സുരക്ഷാ മാന ദണ്ഡങ്ങള്‍ പാലിച്ചില്ല എന്നുള്ളത് അടക്കം നിരവധി പിശകുകള്‍ ചൂണ്ടിക്കാണിച്ചവരും ഉണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: viral-video, ദുബായ്, മാധ്യമങ്ങള്‍, വിമാനം, വ്യവസായം