അബുദാബി : ലോക ആരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ച എല്ലാ നാടുകളില്‍ നിന്നുമുള്ള പൗരന്മാര്‍ക്കും യു. എ. ഇ. യി ലേക്ക് വരാം എന്നും അവര്‍ക്കുള്ള സന്ദര്‍ശക വിസയും അനുവദിച്ചു തുടങ്ങി എന്നും അധികൃതര്‍.
ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസൺ ഷിപ്പ്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അഥോറിറ്റി ((ICA, NCEMA) എന്നിവർ സംയുക്തമായി അറിയിച്ച കാര്യം ദേശീയ വാര്‍ത്താ ഏജന്‍സി വാം – റിപ്പോര്‍ട്ടു ചെയ്തു.
#UAE announces opening of tourist visas to vaccinated people from all countries#WamNews https://t.co/r29ip5ORz4 pic.twitter.com/Aen4fk2Xin
— WAM English (@WAMNEWS_ENG) August 28, 2021
യു. എ. ഇ. യിലേക്ക് പ്രവേശന വിലക്ക് ഉണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവര്‍ അടക്കം എല്ലാ രാജ്യങ്ങളി ലെയും പൗരന്മാർക്ക് ഈ തീരുമാനം ബാധകമാണ്. ടൂറിസ്റ്റ് വിസയിൽ വരുന്ന യാത്രക്കാർ വിമാന ത്താവള ത്തിൽ നിർബ്ബന്ധിത ദ്രുത പി. സി. ആർ. പരിശോധന നടത്തണം. യു. എ. ഇ. യിൽ കൊവിഡ് കുത്തി വെപ്പ് എടുത്ത വ്യക്തികൾക്ക് നൽകുന്ന ആനു കൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഐ. സി. എ. പ്ലാറ്റ്ഫോം അല്ലെങ്കിൽ അൽ ഹോസ്ൻ ആപ്ലിക്കേഷൻ വഴി അവരുടെ പ്രതിരോധ കുത്തി വെപ്പു വിവരങ്ങള്‍ രജിസ്റ്റർ ചെയ്യാം.
- WAM : Malayalam
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: visa-rules, തൊഴിലാളി, നിയമം, പ്രവാസി, യു.എ.ഇ.