ദുബായ് : ഫെഡറൽ അഥോറിറ്റി ഓഫ് ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ. സി. എ.)യില്‍ നിന്നും എന്ന നിലയില്‍ വരുന്ന ഇ – മെയില്‍ പലതും വ്യാജം എന്നും ഇത്തരം ഇ – മെയിലുകള്‍ക്ക് മറുപടി നല്‍കരുത് എന്നും മുന്നറിയിപ്പു നല്‍കി ഐ. സി. എ. വ്യാജ ഓൺ ലൈൻ ലിങ്കുകൾ നൽകി പല തരത്തിലുള്ള തട്ടിപ്പുകൾ നടത്തുകയാണ് വ്യാജ ഇ. മെയിലുകള്‍ അയക്കുന്ന സംഘങ്ങളുടെ ലക്ഷ്യം എന്നും പൊതു ജനങ്ങളെ ഐ. സി. എ. ഓര്‍മ്മിപ്പിച്ചു.
ചില ഉപഭോക്താക്കൾക്ക് ഐ. സി. എ. യിൽ നിന്നുള്ളത് എന്ന വിധത്തില്‍ വ്യാജ ഇ – മെയിലുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമ ങ്ങളിലൂടെ യാണ് ഐ. സി. എ. (ഫെഡറൽ അഥോറിറ്റി ഓഫ് ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്) മുന്നറിയിപ്പ് നൽകിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, visa-rules, നിയമം, പ്രവാസി, യു.എ.ഇ.