അബുദാബി : എമിറേറ്റിലെ മവാഖിഫ് പാര്‍ക്കിംഗ്, ദർബ് ടോൾ എന്നിവയുടെ സൗജന്യം ഇനി മുതല്‍ വെള്ളിയാഴ്ച കള്‍ക്കു പകരം ഞായറാഴ്ച ആയിരിക്കും എന്നു ഗതാഗത വിഭാഗം അറിയിച്ചു.
2022 ജൂലായ് 15 വെള്ളിയാഴ്ച മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 8 മണി മുതൽ അർദ്ധ രാത്രി 12 മണി വരെ യാണ് മവാഖിഫ് പെയ്ഡ് പാർക്കിംഗ്.
തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ 9 മണി വരെയും വൈകുന്നേരം 5 മണി മുതൽ രാത്രി 7 മണി വരെയും ഉള്ള തിരക്കേറിയ സമയങ്ങളിലാണ് ദര്‍ബ് ടോള്‍ പണം ഈടാക്കുക.
മവാഖിഫ് പാര്‍ക്കിംഗ് ഫീസും ടോള്‍ ഗേറ്റ് ഫീസും ദര്‍ബ് ആപ്പ് വഴി അടക്കുവാനും ഗതാഗത വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
With simple and easy steps, you can now pay parking fees through Darb application. You can download the app from Apple Store, Google Play And Huawei Gallery. pic.twitter.com/qEPgRsiORz
— "ITC" مركز النقل المتكامل (@ITCAbuDhabi) July 11, 2022
ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ദര്‍ബ് ടോള്‍ ഗേറ്റ് കടന്നു പോകുന്നതിനു സൗജന്യം ലഭിക്കും. 2022 ജനുവരി 1 മുതൽ യു. എ. ഇ. യിലെ വാരാന്ത്യ അവധി വെള്ളിയാഴ്ച യില്‍ നിന്നും ഞായറാഴ്ച ആക്കി മാറ്റിയിരുന്നു.
- മവാഖിഫ്
- അബുദാബി ടോൾ ഗേറ്റ്
- പ്രവൃത്തി സമയങ്ങളില്‍ സമഗ്ര മാറ്റങ്ങള്‍
- തൊഴില്‍ നിയമങ്ങള്‍ മലയാളത്തില്‍ വായിക്കാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, traffic-fine, travel, ഗതാഗതം