അജ്മാന്‍ : കേരള നിയമസഭാ മുൻ സ്‌പീക്കറും നോർക്ക റെസിഡന്‍റ് വൈസ് ചെയർമാനുമായ പി. ശ്രീരാമ കൃഷ്ണന് ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ സ്വീകരണം നൽകി.
വടക്കൻ എമിറേറ്റുകളിൽ ഒന്നായ അജ്മാനിൽ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് വേണ്ടി നില കൊള്ളുന്ന ഇന്ത്യൻ സോഷ്യൽ സെന്‍റർ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. നോര്‍ക്ക റൂട്ട്സ് നടപ്പിലാക്കിയ വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ അജ്മാനിലെ മലയാളികൾക്ക് ലഭ്യമാക്കുന്നതിൽ സംഘടന നടത്തുന്ന ഇടപെടലുകൾ പ്രശംസാർഹം തന്നെയാണ്. കേരളം അന്യ നാടുകളിൽ വ്യത്യസ്തമായി നില നിൽക്കുന്നതിൽ ഒരോ സംഘടനക്കും വ്യക്തമായ പങ്കുണ്ട് എന്ന് സ്വീകരണ യോഗത്തിൽ എന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ഭീതി വിതച്ച കാലയളവിൽ നോർക്ക ഹെല്പ് ഡെസ്ക് ആയി പ്രവർത്തിച്ച ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ, പിന്നീട് പത്തോളം ഫ്ലൈറ്റുകള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ചാർട്ട് ചെയ്ത് ആളുകളെ നാട്ടിൽ എത്തിച്ചിരുന്നു.
ഐ. എസ്. സി. പ്രസിഡണ്ട് ജാസ്സിം മുഹമ്മദ് സ്വീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രൻ സ്വാഗതവും ജോയിന്‍റ് ട്രഷറർ അഫ്സൽ നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൾ ഹമീദ്, പ്രേം കുമാര്‍ എന്നിവര്‍ ആശംസകൾ നേര്‍ന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അജ്മാന്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍, കേരള രാഷ്ട്രീയ നേതാക്കള്‍, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം