അബുദാബി : സഞ്ചരിക്കുന്ന ആശുപത്രി സം വിധാനം ഒരുക്കി ആബുദാബി ആരോഗ്യ വകുപ്പ്. സേഹയുടെ ആംബു ലേറ്ററി ഹെൽത്ത് കെയർ സർവ്വീസസ് ഇനി മുതല്‍ ഡോക്ടറും മരുന്നും അനുബന്ധ ആരോഗ്യ സേവനങ്ങളുമായി വീട്ടു പടിക്കല്‍ എത്തും. ഫാമിലി മെഡിസിൻ, പീഡിയാട്രിക്, ഇന്‍റേ ണൽ മെഡിസിൻ, ഡയബറ്റിസ് ആൻഡ് എൻഡോ ക്രൈനോളജി, ഗ്യാസ്ട്രോ എൻട്രോളജി, ഡെർമറ്റോളജി തുടങ്ങി വിദഗ്ധ ഡോക്ടർ മാരുടെ സേവനം ഇതിലൂടെ ലഭിക്കും. സമയം: രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ.
Need to see the doctor but can’t visit the center? The clinic will come to you!
We are pleased to announce the launch of the new mobile clinic providing preventive and treatment services in Abu Dhabi. pic.twitter.com/npNxXSsJul
— SEHA – شركة صحة (@SEHAHealth) September 30, 2022
കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വാക്സിനേഷൻ, ലാബോറട്ടറി, ഫിസിയോ തെറാപ്പി, ഇ. സി. ജി., അൾട്രാ സൗണ്ട് സ്കാനിംഗ്, കേൾവി – കാഴ്ച പരിശോധനകൾ, ബോഡി മാസ് അനാലിസിസ്, മറ്റു വിവിധ മെഡിക്കൽ പരിശോധനകളും ലഭ്യമാണ്.
മുപ്പതില്‍ അധികം കമ്പനികളുടെ ഇൻഷ്വറൻസ് കാർഡുകള്‍ സ്വീകരിക്കും. ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തവർക്ക് കുറഞ്ഞ നിരക്കിലും ചികിത്സ ലഭ്യമാക്കും.
ബുക്കിംഗിന് : 02 7113737
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: health, seha, ആരോഗ്യം, പ്രവാസി, യു.എ.ഇ., സാമൂഹ്യ സേവനം