അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ സംഘടിപ്പി ക്കുന്ന യു. എ. ഇ. ദേശീയ ദിനാഘോഷ പരിപാടികൾ ഡിസംബര്‍ 4 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സെന്‍റര്‍ അങ്കണത്തില്‍ നടക്കും. ഇസ്‌ലാമിക് സെന്‍റര്‍ മുഖ്യ രക്ഷാധികാരിയും ലുലു ഗ്രൂപ്പ് ഇന്‍റര്‍ നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി വിശിഷ്ട അതിഥിയായി സംബന്ധിക്കും.
യു. എ. ഇ. പ്രസിഡണ്ടിന്‍റെ മുന്‍ മത കാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷിമി, ദേശീയ ദിന ആഘോഷ ങ്ങള്‍ ഉല്‍ഘാടനം ചെയ്യും. പൗര പ്രമുഖര്‍, ഇന്ത്യൻ എംബസി പ്രതിനിധികൾ ഉൾപ്പെടെ ഒട്ടേറെ പേര്‍ ചടങ്ങില്‍ സംബന്ധിക്കും.
പക്ഷ ഭേദങ്ങള്‍ ഇല്ലാതെ രാജ്യത്തിനകത്തും പുറത്തും ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യു. എ. ഇ. യുടെ ദേശീയ ദിനം ഓരോ പ്രവാസി യുടെയും സ്വന്തം ആഘോഷം തന്നെയാണ് എന്ന് ഭാര വാഹികള്‍ അഭിപ്രായപ്പെട്ടു.
സെന്‍റര്‍ കലാ വിഭാഗം ഒരുക്കുന്ന വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികള്‍ ദേശീയ ദിന ആഘോഷ പരിപാടികള്‍ക്ക് മാറ്റു കൂട്ടും. യു. എ. ഇ. യുടെ ചരിത്രവും ഇരു രാജ്യ ങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധവും വിവരിക്കുന്ന കലാ പരിപാടികൾക്കു പുറമെ പ്രശസ്ത ഗായകൻ കണ്ണൂര്‍ ഷറീഫിന്‍റെ നേതൃത്വത്തില്‍ ഗാന സന്ധ്യയും അരങ്ങേറും.
യു. എ. ഇ. യുടെ 51–ാം ദേശീയ ദിന ആഘോഷങ്ങളും അതോടൊപ്പം ഒരു വര്‍ഷക്കാലമായി നടന്നു വന്നിരുന്ന സെന്‍റര്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം കൂടിയാണ് ഡിസംബര്‍ 4 നു അരങ്ങേറുക എന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
50 വര്‍ഷം പിന്നിടുന്ന അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, ഈ രാജ്യത്തിന്‍റെ ചരിത്ര ത്തോടൊപ്പം സഞ്ചരിച്ച സംഘടനയാണ്. തലസ്ഥാന നഗരിയില്‍ യു. എ. ഇ. പ്രസിഡണ്ട് സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ കെട്ടിടത്തിലാണ് സെന്‍റര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരി ക്കുന്നത്.
അന്നത്തെ ഇന്ത്യന്‍ പ്രസിഡണ്ട് പ്രതിഭാ പാട്ടീല്‍ ആയിരുന്നു നിലവിലെ സെന്‍റര്‍ കെട്ടിടം ഉല്‍ഘാടനം ചെയ്തത്.
ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി ടി. കെ അബ്ദുൽ സലാം, കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് അബ്ദുൽ അസീസ് കാളിയാടൻ, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഇസ്ലാമിക് സെന്‍റർ ഭാരവാഹികളായ അഷ്റഫ് നജാത്ത്, മുസ്തഫ വാഫി, സലീം നാട്ടിക, ഹനീഫ പടിഞ്ഞാർ മൂല, അബ്ദുൽ അസീസ് പി. എം. എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. *Prathibha Patil, FB Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി, യു.എ.ഇ.