അബുദാബി : കേരള സോഷ്യൽ സെന്റര്‍ (കെ. എസ്. സി.) 2023-24 പ്രവർത്തന വർഷത്തെ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രീത നാരായണൻ (കൺവീനർ), ചിത്ര ശ്രീവത്സൻ, ഷൽമ സുരേഷ് (ജോയിന്റ് കൺവീനർമാർ) എന്നിവര്‍ നേതൃത്വം നല്കുന്ന വനിതാ വിഭാഗം കമ്മിറ്റിയിൽ അഞ്ജലി ജസ്റ്റിൻ, സുമ വിപിൻ, ബോബി ബിജിത്ത്, മിനി രവീന്ദ്രൻ, അനു ജോൺ, അനീഷ ഷഹീർ, പ്രജിന അരുൺ, പ്രീതി സജീഷ്, രജിത വിനോദ്, റീന നൗഷാദ്, സൗമ്യ അനൂപ്, ഡോ. പ്രതിഭ, നാസിയ ഗഫൂർ, അമീന ഹിഷാം, ശ്രീജ വർഗ്ഗീസ് എന്നിവരേയും അംഗങ്ങളായി തെരഞ്ഞെടുത്തു.
പുതിയ പ്രവർത്തന വർഷത്തെ ബാലവേദി ഭാരവാഹി കളായി അഥീന ഫാത്തിമ (പ്രസിഡണ്ട്), നീരജ് വിനോദ് (സെക്രട്ടറി), അമുദ വിനയൻ, ഷസാ സുനീർ (വൈസ് പ്രസിഡണ്ടുമാര്‍), സൈറ ഗ്രേസ് ഷിജു, യാസീൻ അയൂബ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, അബുദാബി, കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, സംഘടന, സ്ത്രീ