അബുദാബി : തലസ്ഥാന നഗരിയിലെ ടാക്സികളില്‍ നവീന രീതിയിലെ പരസ്യ പ്പലകകള്‍ സ്ഥാപിച്ചു. ഇതിന്‍റെ ആദ്യ പടിയായി ട്രയല്‍ റണ്‍ എന്ന രീതിയില്‍ തവാസുൽ ട്രാൻസ്‌പോർട്ട് കമ്പനിയുടെ 50 ടാക്സി കളില്‍ സ്മാർട്ട് ബിൽ ബോർഡ് പദ്ധതി ആരംഭിച്ചു.
എമിറേറ്റിലെ പ്രാദേശിക കമ്പനികളിൽ നിന്നും ബിസിനസ്സുകളിൽ നിന്നുമുള്ള പരസ്യ ദാതാക്കളു മായി സഹകരിച്ച് ഉൽപ്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യുന്നതിനായി ടാക്സി കാറുകള്‍ക്ക് മുകളിലായി സ്മാർട്ട് ബിൽ ബോർഡുകൾ സ്ഥാപിച്ചു.
ട്രയൽ കാലാവധി കഴിഞ്ഞാൽ അതേ കമ്പനിയിൽ നിന്ന് 100 ടാക്സി കാറുകളില്‍ ഈ നവീന പരസ്യ പലകകള്‍ സ്ഥാപിക്കും.
നൂതനവും ഉയർന്ന നിലവാരം ഉള്ളതുമായ പരസ്യങ്ങള്‍ പൊതു ജനങ്ങൾക്ക് എത്തിക്കുവാന്‍ അബുദാബി മുനിസിപ്പാലിറ്റി ആന്‍റ് ട്രാൻസ് പോർട്ട് വകുപ്പിന്‍റെ (ഡി. എം. ടി.) കീഴിലുള്ള ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ (ഐ. ടി. സി.) തുടര്‍ന്നു വരുന്ന ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ നടപടി.
ബില്‍ ബോര്‍ഡിലെ ഉള്ളടക്കം, ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാതെ ഏതു സാഹചര്യത്തിലും കാണും വിധം വ്യക്തമായി പ്രദർശിപ്പിക്കുന്നതിന് നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു.
മാത്രമല്ല ട്രാഫിക്ക് സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ വലിയൊരു വിഭാഗം ആളുകളിലേക്ക് വളരെ ക്രിയാത്മകമായി എത്തിക്കുവാന്‍ ഡിജിറ്റൽ ബിൽ ബോർഡുകൾ ഉപയോഗിക്കുവാനും പദ്ധതിയുണ്ട്.
- Image Credit : W A M & Twitter
- Tag : taxi
- അനധികൃത ടാക്സികള്‍ക്ക് 3000 ദിര്‍ഹം പിഴ
- ബസ്സ് സ്റ്റോപ്പിൽ മറ്റു വാഹനങ്ങള്‍ പാർക്ക് ചെയ്താല്‍ പിഴ
- അബുദാബിയില്‍ ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിക്കുന്നു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, taxi, travel, അബുദാബി, ഗതാഗതം, സാങ്കേതികം