അബുദാബി : കേരളാ സോഷ്യല്‍ സെന്‍ററിന്‍റെ പുതിയ മാനേജിംഗ് കമ്മിറ്റി ഭാരവാഹികള്‍ അബുദാബി ഇന്ത്യന്‍ എംബസ്സിയില്‍ എത്തി സ്ഥാനപതി സഞ്ജയ് സുധീറുമായി കൂടിക്കാഴ്ച നടത്തി. കെ. എസ്. സി. യുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ കുറിച്ചും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.
Newly elected office bearers of Kerala Social Centre (KSC) , Abu Dhabi called on Amb @sunjaysudhir at the Embassy. Briefed about their socio-cultural & welfare activities. Amb hailed KSC's active role in well-being of the Indian community in the 🇦🇪. @MEAIndia @IndianDiplomacy pic.twitter.com/jNycSKquiW
— India in UAE (@IndembAbuDhabi) June 27, 2023
പ്രവാസികള്‍ അനുഭവിക്കുന്ന വിമാന യാത്രാ ക്ലേശ ങ്ങള്‍ അടക്കം നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ച യില്‍ ഭാരവാഹികള്‍ സ്ഥാനപതി യുടെ ശ്രദ്ധയില്‍ പ്പെടുത്തി. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എ. അമര്‍ നാഥ്, കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി കെ. സത്യന്‍ തുടങ്ങിയവര്‍ സന്നിഹിതരായി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, സംഘടന