അബുദാബി : കോഴിക്കോട് അന്താരാഷ്‌ട്ര വിമാന ത്താവള വികസനത്തിന് വേണ്ടി ഭൂമി നഷ്ടപ്പെടുന്ന വർക്ക് ഏറ്റവും മികച്ച നഷ്ട പരിഹാരം ഉറപ്പാക്കും എന്ന് കൊണ്ടോട്ടി നിയോജക മണ്ഡലം എം. എൽ. എ. ടി. വി. ഇബ്രാഹിം.
വിമാനത്താവള വികസനത്തിന് വേണ്ടി രണ്ടിൽ കൂടുതൽ തവണ ഭൂമി നഷ്ടപ്പെടുകയും വീട് മാറി താമസിക്കുകയും ചെയ്തവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു എന്നും അവരുടെ സഹകരണം വാക്കുകൾക്ക് അതീതമാണ് എന്നും അബുദാബി കൊണ്ടോട്ടി മണ്ഡലം കെ. എം. സി. സി. സംഘടിപ്പിച്ച ‘ചാറ്റ് വിത്ത് എം. എൽ. എ.’ എന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും പൊതു കാര്യങ്ങളെ കുറിച്ചും പ്രവർത്ത കരുമായി നേരിട്ട് സംവദിച്ച പരിപാടിയിൽ കൊണ്ടോട്ടി നഗരത്തിന്‍റെ പൈതൃകം നില നിർത്തി ക്കൊണ്ടുള്ള നഗര വികസനം, എടവണ്ണപ്പാറയിലെ ഗതാഗത കുരുക്ക്, കുടി വെള്ള പദ്ധതി, വിവിധ റോഡുകളുടെ വികസന പ്രവർത്തികൾ, കർഷകരുടെ പ്രതിസന്ധികൾ എല്ലാം ചർച്ച ചെയ്തു.
അബുദാബി കെ. എം. സി. സി. ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാനവാസ് പുളിക്കൽ’ചാറ്റ് വിത്ത് എം. എൽ. എ.’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.
കെ. എം. സി. സി. കൊണ്ടോട്ടി മണ്ഡലം പ്രസിഡണ്ട് മിജുവാദ് അദ്ധ്യക്ഷത വഹിച്ചു. ഹിദായത്തുള്ള പറപ്പൂർ, കബീർ ഹുദവി, അബ്ദുൽ ഖാദർ ഒളവട്ടൂർ തുടങ്ങിയവർ സംസാരിച്ചു. അജാസ് മുണ്ടക്കുളം സ്വാഗതവും അബ്‌ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, വിമാനം, സംഘടന, സാമൂഹ്യ സേവനം