ഷാർജ : ബംഗ്ലാദേശിൽ നടക്കുന്ന ഇന്റര്‍ നാഷണൽ പീസ് കോൺഫറൻസിൽ മുഖ്യ അതിഥിയായി സലാം പാപ്പിനിശ്ശേരി സംബന്ധിക്കും. യു. എ. ഇ. യിലെ അറിയപ്പെടുന്ന സാമൂഹിക – സാംസ്കാരിക – ജീവ കാരുണ്യ പ്രവര്‍ത്തന രംഗങ്ങളിലെ പ്രമുഖനും സൗജന്യ നിയമ സഹായ സേവന മേഖലയില്‍ സജീവ സാന്നിദ്ധ്യവുമായ ‘യാബ് ലീഗൽ ഗ്രൂപ്പ്’ സി. ഇ. ഒ. യും ഗ്ലോബൽ പ്രവാസി അസ്സോസിയേഷൻ സ്ഥാപകനും കൂടിയാണ് സലാം പാപ്പിനിശ്ശേരി.
2023 സെപ്തംബർ 23 ന് ബംഗ്ലാദേശിലെ ധാക്കയിൽ വെച്ചാണ് ഇന്റര്‍ നാഷണൽ പീസ് കോൺഫറൻസ് നടക്കുക. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ധാക്ക ഇന്റര്‍ നാഷണൽ പീസ് കോൺഫറൻസിൽ മുഖ്യ അതിഥി യായി പങ്കെടുക്കുന്നത്.
പ്രവാസി മലയാളി സമൂഹത്തിൽ മാത്രമല്ല യു. എ. ഇ. യിലെ പൊതു സമൂഹത്തിൽ ഒരു ആമുഖത്തിൻ്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ സലാം പാപ്പിനിശ്ശേരി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, social-media, ആഘോഷം, പ്രവാസി, ബഹുമതി, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം