അല്‍ഐന്‍ : അബുദാബി അറബിക് ലാംഗ്വേജ് സെൻറർ (എ. എൽ. സി.) സംഘടിപ്പിക്കുന്ന അല്‍ ഐന്‍ പുസ്തകോത്സവം ഹരിത നഗരിയിൽ തുടക്കമായി. ‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’ എന്ന പ്രമേയത്തിൽ ഹസ്സ ബിൻ സായിദ് സ്റ്റേഡിയ ത്തിൽ നടക്കുന്ന പതിനഞ്ചാമത് പുസ്തകോത്സവം നവംബർ 23 വരെ നീണ്ടു നിൽക്കും.
രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ജീവ ചരിത്രം ഉൾപ്പെടെയുള്ള ഒട്ടനവധി ഗ്രന്ഥങ്ങൾ പുസ്തകോത്സവത്തിൻ്റെ ശ്രദ്ധാ കേന്ദ്രമാവും.
അബുദാബി കിരീട അവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ്റെ രക്ഷാ കര്‍തൃ ത്വത്തില്‍ ഒരുക്കിയ പുസ്തകോത്സവത്തിൽ പുസ്തക പ്രകാശനം, ശിൽപ്പശാല, കവിതാ പാരായണം, നാടക രചന, സെമിനാറുകൾ , സംവാദങ്ങൾ, സാംസ്കാരിക സമ്മേളങ്ങൾ, അറബിക് നാടോടി സംഗീത – നൃത്ത പരിപാടികൾ, ആരോഗ്യ ബോധ വൽകരണം, സ്വദേശി കർഷകരുമായി സംവാദം തുടങ്ങി 200-ലേറെ വൈവിധ്യങ്ങളായ പരിപാടികൾ കലാ – സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ നേതൃത്വത്തിൽ നടക്കും.
പൊതു ജനങ്ങളിൽ വായനാ സംസ്കാരം വളർത്തു വാനും ഇമറാത്തി സാംസ്‌കാരിക പൈതൃകവുമായി ഇടപഴകുന്നതിനും രാജ്യത്തിൻ്റെ സമ്പന്നമായ പൈതൃകം പിന്തുടരുന്നതിനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇത്തരം പരിപാടികളിലൂടെ സംഘാടകർ ലക്‌ഷ്യം വെക്കുന്നത്. Image Credit : All Eyes on Al Ain
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: alain, ആഘോഷം, കവിത, പൂര്‍വ വിദ്യാര്‍ത്ഥി, യു.എ.ഇ., വായനക്കൂട്ടം, വിനോദസഞ്ചാരം, സാഹിത്യം