ഷാര്‍ജ : യു. എ. ഇ. യുടെ വടക്കന്‍ എമിറേറ്റുകളില്‍ 2025 ജനുവരി ഒന്ന് മുതൽ പുതിയ വിസ സ്റ്റാമ്പ് ചെയ്യുവാനും വിസ പുതുക്കുവാനും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം എന്ന അറിയിപ്പുമായി മാനവ വിഭവ ശേഷി-എമിറേറ്റൈസേഷന്‍ മന്ത്രാലയം (MoHRE).
ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് സ്വകാര്യ മേഖല കളിൽ ജോലി ചെയ്യുന്നവരുടെ വിസക്ക് ചുരുങ്ങിയത് ബേസിക് ഇൻഷ്വറൻസ് പോളിസി എങ്കിലും വേണ്ടി വരിക.
നിലവിൽ അബുദാബിയിലും ദുബായിലും ഈ നിയമം പ്രാബല്യത്തിൽ ഉണ്ട്. റസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കുവാനും ജനുവരി മുതൽ ഇഷ്യൂ ചെയ്യുന്ന പുതിയ വർക്ക് പെര്‍മിറ്റുകള്‍ക്കും ഇൻഷ്വറൻസ് വേണ്ടി വരും. Image Credit : MoHRE
- pma