അബുദാബി : നീലേശ്വരം കമ്മാടം സുന്നി ജമാഅത്ത് ജി. സി. സി. രാജ്യങ്ങളിലെ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ ജംമ്പോ കമ്മിറ്റി രൂപീകരിച്ചു.
അബ്ദുൾ നാസർ മൂലക്കൽ (പ്രസിഡണ്ട്), സുനീർ കമ്മാടം (ജനറൽ സെക്രട്ടറി), മുഹമ്മദ് കുഞ്ഞിബാനം (ട്രഷറർ), യൂസഫ് ബാനം, ഹാരിസ് കുളത്തിങ്കൽ (വൈസ് പ്രസിഡണ്ടുമാർ), അഷ്‌റഫ് അഹ്മദ് ബാനം, ശംസുദ്ധീൻ നെല്ലിയേര (സെക്രട്ടറിമാർ) എന്നിവരെ പ്രധാന ഭാര വാഹികളായി തെരഞ്ഞെടുത്തു.
ജി. സി. സി. പ്രതിനിധികളായി അസ്‌കർ കേറ്റത്തിൽ (സൗദി അറേബ്യ), അജീർ കുളങ്കര (കുവൈത്ത്), അമീർ കുളങ്കര (ഖത്തർ), എന്നിവരെയും ഇതര രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായി അഹ്മദ് കുഞ്ഞി (ഓസ്ട്രേലിയ), അനസ് കെ. പി. (കൊറിയ) എന്നിവരെയും തെരഞ്ഞെടുത്തു.
ഹുസ്സൈൻ തങ്ങൾ, സക്കരിയ കേറ്റത്തിൽ, ജമീൽ മുലപ്പാറ, അബുബക്കർ മുലപ്പാറ, ജാഫർ നെല്ലിയേര, അമീർ ബാനം, അമീർ കുളങ്കര, ലതീഫ് ദാരിമി, സത്താർ അഹ്‌മദ് ബാനം, റസാഖ് ബാനം റോഡ്, മുസ്താഖ്, അഷ്‌റഫ് കാരാട്ട് എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.
അബ്ദുൽ ലത്തീഫ് ദാരിമിയുടെ പ്രാത്ഥനയോട് തുടങ്ങിയ ജനറൽ ബോഡി യോഗത്തിൽ എൽ. അബുബക്കർ അദ്ധ്യക്ഷത വഹിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, തൊഴിലാളി, പ്രവാസി, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം