ദുബായ് : സാംസ്കാരിക കൂട്ടായ്മ മലബാർ പ്രവാസി യു. എ. ഇ. യുടെ രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു.
സാമൂഹ്യ പ്രവർത്തകനുള്ള പുരസ്കാരം ബ്ലഡ് ഡോണേഴ്സ് കേരള യു. എ. ഇ. ഘടകം പ്രസിഡണ്ട് പ്രയാഗ് പേരാമ്പ്ര, എഴുത്തുകാരനുള്ള പുരസ്കാരം ഇ. കെ. ദിനേശൻ, ഹാസ്യ കലാകാരനുള്ള പുരസ്കാരം ഹരീഷ് കണാരൻ, മാധ്യമ പുരസ്കാരങ്ങൾ ഷാബു കിളിത്തട്ടിൽ (ഹിറ്റ് എഫ്. എം.), മാത്തുക്കുട്ടി കടോൺ (എൻ. ടി. വി.) എന്നിവരെ തെരഞ്ഞെടുത്തു എന്ന് പുരസ്കാര സമിതി അംഗങ്ങളായ മോഹൻ വെങ്കിട്ട്, ജമീൽ ലത്തീഫ്, മൊയ്‌ദു കുറ്റിയാടി, ഹാരിസ് എന്നിവർ അറിയിച്ചു.
മെയ് 31 ന് ദുബായിൽ നടക്കുന്ന മാമുക്കോയ അനുസ്മരണ പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
- Remembering Actor Mamukkoya : തുടരും…
- നമ്മുടെ സ്വന്തം മാമുക്കോയ
- മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു
- മാമുക്കോയ സ്മാരക പുരസ്കാരം വിനോദ് കോവൂരിന്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: malabar-pravasi, remembering, ചരമം, തൊഴിലാളി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, സംഘടന, സാഹിത്യം