അബുദാബി : നബിദിന ആഘോഷങ്ങളുടെ ഭാഗമായി വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിഭകളെ പങ്കെടുപ്പിച്ച് പൊന്നാനി അസ്സുഫ ദർസ് വർഷം തോറും നടത്തിവരുന്ന മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപന സമ്മേളനം അബുദാബിയിൽ നടന്നു.
പ്രവാചകൻ മുഹമ്മദ് നബിയുടെ 1500 ആം ജന്മ ദിനത്തോട് അനുബന്ധിച്ച് 2025 സെപ്തംബർ 19-20-21 തീയ്യതികളിൽ പൊന്നാനിയിൽ വെച്ച് നടക്കുന്ന മജ്ലിസിൻ്റെ ആഗോള പ്രചരണ പ്രഖ്യാപന സമ്മേളനം അബുദാബി ഐ. സി. എഫ്. ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
റീജ്യണൽ പ്രസിഡണ്ട് ഹംസ അഹ്സനി വയനാട് അദ്ധ്യക്ഷത വഹിച്ചു. ഇൻറർ നാഷണൽ കൗൺസിൽ സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. ജഅ്ഫർ സഖാഫി അൽഅസ്ഹരി മദ്ഹ് പ്രഭാഷണവും പ്രചരണ പ്രഖ്യാപനവും നടത്തി.
നാഷണൽ കമ്മിറ്റി നേതാക്കളായ പി. വി. അബൂബക്കർ മുസ്ലിയാർ, മലികുൽ മുള്ഫർ പ്രോഗ്രാം കോഡിനേറ്റർ പി. ടി. ശിഹാബുദ്ധീൻ പൊന്നാനി, അഡ്വ. അൻസാർ സഖാഫി ചങ്ങരംകുളം, അബ്ദുൽ വഹാബ് ബാഖവി, സിദ്ദീഖ് അൻവരി കാഞ്ഞിരപ്പുഴ, ഹാഫിള് ഇബ്റാഹിം സഖാഫി ആമയൂർ, ഹാഫിള് അൻവർ സഖാഫി, ഹക്കീം വളക്കൈ, ശംസുദ്ധീൻ ഹാജി അന്തിക്കാട് തുടങ്ങിയ സംഘടനാ നേതാക്കളും പ്രവാചക പ്രേമികളും സംബന്ധിച്ചു. ഹബീബ് പടിയത്ത് സ്വാഗതവും അബ്ദു റസാഖ് മുസ്ലിയാർ കൊച്ചന്നൂർ നന്ദിയും പറഞ്ഞു.
- pma