അബുദാബി : പ്രമുഖ വാഗ്മി ഡോ. എം. പി. അബ്ദു സ്സമദ് സമദാനി 2025 സപ്തംബർ 14 ഞായറാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രസംഗിക്കുന്നു. പ്രസ്തുത പരിപാടിയുടെ പോസ്റ്റർ പ്രകാശന കർമ്മം ഐ. ഐ. സി. യുടെ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയിൽ നടന്നു.
സെന്റർ ആക്ടിംഗ് പ്രസിഡണ്ട് സയ്യിദ് അബ്ദു റഹിമാൻ തങ്ങൾ പ്രോലൈൻ കൺസൽട്ടൻറ് എം. ഡി. അനൂപ് പിള്ളക്കു നൽകി പ്രഭാഷണ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. സെന്റർ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഹമ്മദ് കുട്ടി, മുസ്തഫ വാഫി, സിദ്ധീഖ് എളേറ്റിൽ, അഷ്‌റഫ് ഇബ്രാഹിം, ഒ. പി. അലി അബ്ദുല്ല, അബ്ദുല്ല ചേലക്കോട് തുടങ്ങിയവർ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, മതം