ദുബായ് : മലബാർ പ്രവാസി (യു. എ. ഇ.) കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ നോർക്ക പ്രവാസി അംഗത്വ രജിസ്‌ട്രേഷനും നോർക്ക മുഖാന്തിരം നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ ചേരാനും ഉള്ള അവസരം ഒരുക്കുന്നു. ഹെൽപ് ഡസ്കും പ്രവർത്തിക്കും. നോർക്ക പ്രധിനിധി കളുമായുള്ള മുഖാമുഖവും നടക്കും.
2025 ഒക്ടോബർ 19 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണി വരെ ദുബായ് കറാമയിലെ മദീന വൈഡ് റേഞ്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി.
പ്രധാനമായും രണ്ട് പദ്ധതികളാണ് പ്രവാസി നോർക്ക കാർഡും പ്രവാസി ഇൻഷ്വറൻസും. യു. എ. ഇ. യിലെ പ്രവാസി കേരളീയർക്ക് ഈ പദ്ധതികളുടെ പ്രാധാന്യവും സാദ്ധ്യതകളും വ്യക്തമാക്കുന്നതിനും അംഗങ്ങളായി ചേർക്കുന്നതിനും കൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
പ്രവാസി ഇൻഷ്വറൻസ് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ ഈ മാസം 22 വരെ ഉണ്ടാവുകയുള്ളൂ. സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ പ്രയോജന കരമായ ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് മലബാർ പ്രവാസി ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക് 055 391 5151, 056 292 2562, 050 578 6980 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, help-desk-, malabar-pravasi, nri, social-media, തൊഴിലാളി, ദുബായ്, നിയമം, പ്രവാസി, യു.എ.ഇ., സംഘടന, സാമൂഹ്യ സേവനം