
അബുദാബി : പ്രമുഖ ധനകാര്യ പണമിടപാട് സേവന സ്ഥാപനം ലുലു എക്സ് ചേഞ്ച് ഒരുക്കിയ ‘സെൻഡ് & വിൻ 2025’ പ്രൊമോഷണൽ ക്യാമ്പയിൻ സമാപിച്ചു. അബുദാബി അൽ വഹ്ദ മാളിലെ ലുലു എക്സ് ചേഞ്ച് വേദിയിൽ നടന്ന തത്സമയ മെഗാ നറുക്കെടുപ്പ് ചടങ്ങിൽ വിജയികളെ പ്രഖ്യാപിച്ചു. ബമ്പർ സമ്മാനം ഡോംഗ് ഫെംഗ് മേയ്ജ് എസ്. യു. വി. കാർ അജയ് ചൗഹാൻ ഹക്കിം ചൗഹാൻ കരസ്ഥമാക്കി.
ഡോംഗ് ഫെംഗ് ഷൈൻ വിജയിയായി ഫരീദ നമുഗർവാ തെരഞ്ഞെടുക്കപ്പെട്ടു.10 പേർക്ക് 10 ഗ്രാം സ്വർണ്ണ സമ്മാനങ്ങളും പ്രഖ്യാപിച്ചു. നഗര സഭാ ഉദ്യോഗസ്ഥൻ അഹ്മദ് അൽ മൻസൂരിയുടെ നേതൃത്വത്തിൽ ആയിരുന്നു നറുക്കെടുപ്പ്.

ഇംതിയാസ് അഹമ്മദ് മുഹമ്മദ് ഹയാത്ത്, ആമിർ ഷെഹ്‌സാദ് മുഹമ്മദ് ആരിഫ് സെയ്ദി, ജഹാംഗീർ അസ്ലാം ഈദ് മർജാൻ, ഗ്രേസിയേൽ വിൽമാ യോർ ഡി ഗുസ്മാൻ, ഹാജി മന്നാൻ ഷാഹുൽ ഹമീദ് ഷാഹുൽ ഹമീദ്, പർബതി തമാങ് ഭോല ബഹദൂർ തമാങ്, നൗഫൽ താജുദീൻ മൈദീൻ കുഞ്ഞ് താജുദീൻ, വഖാസ് അഹമ്മദ് അക്ബർ ഖാൻ, ദീപേഷ് ഭട്ടതിരി, അംജദ് ഖാൻ സർവാർ ജാൻ എന്നിവർക്കാണ് സ്വർണ്ണം ലഭിച്ചത്.
2025 ആഗസ്റ്റ് 25 മുതൽ നവംബർ 22 വരെ നീണ്ടു നിന്ന ‘സെൻഡ് & വിൻ 2025’ ക്യാമ്പയിൻ കാലയളവിൽ ലുലു എക്സ് ചേഞ്ച്, ലുലു മണി ആപ്പ് എന്നിവ മുഖേന ആദ്യമായി പണം അയച്ച ഉപഭോക്താവിന് ഡോംഗ് ഫെംഗ് ഷൈൻ സെഡാൻ സമ്മാനമായി നേടാൻ അവസരം ലഭിച്ചു.
മറ്റ് എല്ലാ ഇടപാടുകളും നടത്തിയവർക്ക് കോംടെക് ഗോൾഡിന്റെ ഒരു കിലോ ഗ്രാം വരെയുള്ള സ്വർണ്ണം സമ്മാനമായി നൽകുന്ന ഒന്നിലധികം നറുക്കെടുപ്പു കളുടെ പ്രവേശനത്തിലേക്കുള്ള യോഗ്യത നേടി. ഇതിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നേടാനുള്ള കൂടുതൽ അവസരങ്ങൾ ലഭിച്ചു.
വ്യവസായ പങ്കാളികളായ യു. എ. ഇ. ഡോംഗ് ഫെംഗ് മോട്ടോർ കോർപ്പറേഷൻ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടർ മഹി ഖൂരി ഓട്ടോ മോട്ടീവും ബ്ലോക്ക് ചെയിൻ അധിഷ്ഠിത ഡിജിറ്റൽ ഗോൾഡ് ഇക്കോ സിസ്റ്റം കോംടെക് ഗോൾഡുമാണ് പിന്തുണ നൽകിയത്.
ലുലു എക്സ് ചേഞ്ചുമായുള്ള സഹകരണം ക്യാമ്പ യിന്റെ മൂല്യ നിർണ്ണയത്തെ ശക്തിപ്പെടു ത്തുകയും ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനത്തിനും വിശ്വാസ്യതക്കും പ്രാധാന്യം നൽകുകയും ചെയ്തു. ക്യാമ്പയിൻ പങ്കെടുത്ത എല്ലാ ഉപഭോക്താക്കളോടും ഞങ്ങൾ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു എന്ന് ലുലു എക്സ് ചേഞ്ച് സി. ഇ. ഒ. തമ്പി സുദർശനൻ പറഞ്ഞു. FACE BOOK
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, lulu-group, social-media, പ്രവാസി, ബഹുമതി, സാമ്പത്തികം





























