
അബുദാബി : രോഗികൾക്ക് സാന്ത്വനവും കരുതലുമായി പ്രവർത്തിക്കുന്ന മുൻ നിര ആരോഗ്യ പ്രവർത്തകർക്ക് 15 മില്യൺ ദിർഹം (37 കോടി രൂപ) സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് MENA യിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ബുർജീൽ ഹോൾഡിംഗ്സ്.
ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ നഴ്സിംഗ്, രോഗീ പരിചരണം, ഓപ്പറേഷൻസ്, അനുബന്ധ സേവനങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ഏകദേശം 10,000 മുൻ നിര ആരോഗ്യ പ്രവർത്തകർക്ക് ആനുകൂല്യം ലഭിക്കും. ഗ്രൂപ്പ് ‘ബുർജീൽ 2.0’ എന്ന അടുത്ത വളർച്ചാ ഘട്ടത്തിലേക്ക് കടക്കുന്ന സന്ദർഭ ത്തിൽ ബുർജീൽ പ്രൗഡ് ഇനീഷ്യറ്റിവിന്റെ ഭാഗമായാണ് അംഗീകാരം.
അർഹരായ ജീവനക്കാർക്ക് അവരുടെ ജോലിയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തെ അല്ലെങ്കിൽ പതിനഞ്ചു ദിവസത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുക നൽകും.
ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനും സി. ഇ. ഒ. യുമായ ഡോ. ഷംഷീർ വയലിൽ, അബു ദാബി ഇത്തിഹാദ് അരീനയിൽ ബുർജീൽ വാർഷിക യോഗത്തിൽ 8,500 ത്തോളം ജീവനക്കാരെ മുൻ നിർത്തിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഡോ. ഷംഷീറിന്റെ പ്രസംഗം നടക്കുമ്പോൾ ജീവന ക്കാരുടെ മൊബൈൽ ഫോണിൽ ലഭിച്ച സർപ്രൈസ് എസ്. എം. എസ്. വഴിയാണ് സാമ്പത്തിക അംഗീകാരം ലഭിച്ച വിവരം ആരോഗ്യ പ്രവർത്തകർ അറിയുന്നത്.
വൈകാരികമായിരുന്നു പലരുടെയും പ്രതികരണം. അംഗീകാരം ഉടൻ ബാങ്ക് അക്കൗണ്ടിൽ എത്തും എന്ന് ഡോ. ഷംഷീർ അറിയിച്ചപ്പോഴേക്കും ആരോഗ്യ പ്രവർത്തകരിൽ നിന്ന് കയ്യടികൾ ഉയർന്നു.
“യാതൊരു നിബന്ധനകളുടെയും അടിസ്ഥാനത്തിലല്ല ഇത് നൽകുന്നത്. ആരോഗ്യ സേവനത്തിന്റെ നട്ടെല്ല് ആയ ഫ്രണ്ട്-ലൈൻ ടീമുകളുടെ കൂട്ടായ പരിശ്രമ ത്തിനുള്ള അംഗീകാരമാണിത്. ഇവരാണ് രോഗികളുമായി ഏറ്റവും അടുത്ത് ഇടപഴകുകയും സമ്മർദ്ദങ്ങൾക്ക് നടുവിലും മാന ദണ്ഡങ്ങൾ അനുസരിച്ച് പ്രശ്നങ്ങൾ തത്സമയം പരിഹരിക്കുകയും ചെയ്യുന്നത്. അവരോടുള്ള നന്ദിയും വിശ്വാസവും പ്രകടിപ്പിക്കുന്നതാണ് ഈ അംഗീകാരം,” ഡോ. ഷംഷീർ പറഞ്ഞു.
- pma
അനുബന്ധ വാര്ത്തകള്
വായിക്കുക: health, social-media, vps-burjeel, ജീവകാരുണ്യം, തൊഴിലാളി, പ്രവാസി, ബഹുമതി, വ്യവസായം, സാമൂഹ്യ സേവനം, സാമ്പത്തികം





























