
അബുദാബി : പട്ടി, പൂച്ച തുടങ്ങിയ വളർത്തു മൃഗ ങ്ങളുടെ രജിസ്ട്രേഷൻ അബുദാബിയിൽ നിർബ്ബന്ധമാക്കി. എമിരേറ്റ്സ് ഐ. ഡി. നമ്പർ ഉപയോഗിച്ച് ‘താം ആപ്പ്’ വഴി രജിസ്റ്റർ ചെയ്യാൻ അധികൃതർ നിർദ്ദേശിച്ചു. ഇതിനായി യു. എ. ഇ. പാസ്സ് ആക്റ്റീവ് ആയിരിക്കണം. രജിസ്റ്റർ ചെയ്യാത്തവർക്ക് 1,000 ദിർഹം പിഴ ചുമത്തും
വളർത്തു മൃഗങ്ങളുമായി തൊട്ടടുത്തുള്ള വെറ്ററിനറി ക്ലിനിക്കുകൾ സന്ദർശിച്ച് മൃഗങ്ങളുടെ ആരോഗ്യ പരിശോധന, മൈക്രോ ചിപ്പ് സ്ഥിരീകരണം എന്നിവ നടത്തിയ ശേഷം ജീവനക്കാരുടെ സഹായത്തോടെ ആവശ്യമായ മെഡിക്കൽ രേഖകൾ, മൈക്രോചിപ്പ് വിവരങ്ങൾ എന്നിവ നേരിട്ട് ഗവൺമെന്‍റ് പോർട്ടലിൽ അപ് ലോഡ് ചെയ്യാം. രജിസ്ട്രേഷൻ സൗജന്യവുമാണ്.
- * Tag : മൃഗങ്ങള്‍ * പട്ടിക്കും ഡോക്ടറേറ്റ്
- കന്നു കാലികൾക്ക് ‘ആധാർ’
- വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
- മൃഗങ്ങൾക്കും ഇനി തിരിച്ചറിയൽ കാർഡ്
- കോഴി ഒരു മൃഗം തന്നെ : ഗുജറാത്ത് സര്‍ക്കാര്‍
- യു. എ. ഇ. യില്‍ നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് വേണം
- വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസൻസും വാക്സിനും നിർബ്ബന്ധം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: animals, pets, social-media, അബുദാബി, നിയമം, പരിസ്ഥിതി, പ്രവാസി, യു.എ.ഇ., സാമൂഹ്യ സേവനം





























