
ദുബായ് : പൊതു നിരത്തിലൂടെ വാഹനം ഓടിക്കുവാൻ കുട്ടികളെ അനുവദിച്ച രക്ഷിതാവിന് എതിരെ നിയമ നടപടിയുമായി ദുബായ് പോലീസ്. കുട്ടികളുടെ ജീവൻ അപകടത്തിലാവും വിധം ഗുരുതരമായ കുറ്റമാണ് ഇത്. കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളുടെ അറിവില്ലായ്മ വിട്ടു വീഴ്ചയ്ക്ക് കാരണമാകില്ല അത് രക്ഷിതാക്കളുടെ ഉത്തരവാദിത്വം തന്നെയാണ്. ഒരു കാരണ വശാലും കുട്ടികളെ വാഹനം ഓടിക്കാൻ രക്ഷിതാക്കൾ അനുവദിക്കരുത് എന്നും അധികൃതർ ഓർമ്മിപ്പിച്ചു.
വിനോദ ഉപാധികൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ, അവക്കായി അനുവദിച്ച സ്ഥലങ്ങളിലും സുരക്ഷിതവും നിയന്ത്രിതവുമായ ഇടങ്ങളിലും മാത്രം ഉപയോഗിക്കുക.
നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിൽ വിളിക്കുകയോ ദുബായ് പോലീസിന്റെ POLICE EYE App വഴിയോ റിപ്പോർട്ട് ചെയ്യണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, traffic-fine, കുട്ടികള്‍, ഗതാഗതം, ദുബായ്, നിയമം, പോലീസ്





























