
അബുദാബി : പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് ഇടയിലും യു. എ. ഇ. യിലെ ജന ജീവിതം സാധാരണ നിലയിൽ ആണെന്നും ഏത് വെല്ലുവിളിയും നേരിടാനും രാജ്യം പൂർണ്ണ സജ്ജമാണെന്നും അധികൃതര്‍. മേഖലയിലെ നിലവിലെ സൈനിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടത്തിയ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
പ്രതിരോധ മന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സാമ്പത്തിക മന്ത്രാലയം തുടങ്ങിയ സുപ്രധാന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ രാജ്യത്തിന്റെ സുരക്ഷാ സന്നദ്ധത, പ്രതിരോധ ശേഷി, സാമ്പത്തിക സ്ഥിരത, ഭക്ഷ്യ സുരക്ഷ എന്നിവയെ ക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ വിവിധ മന്ത്രാലയ വക്താക്കള്‍ വിശദീകരിച്ചു. *W A M
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, അബുദാബി, നിയമം, യു.എ.ഇ.





























