
അബുദാബി: കഴിഞ്ഞ ഏതാനും ആഴ്ചകളായി മുൻ നിരയിൽ നിന്ന് രോഗികൾക്ക് ആശ്വാസമേകിയ ആരോഗ്യ പ്രവർത്തകർ അബുദാബി ഹുദൈരിയത്ത് ദ്വീപിലെ സ്പോർട്സ് മൈതാനത്ത് വീണ്ടും ഒത്തു കൂടി.
ലക്ഷ്യം ചികിത്സ ആയിരുന്നില്ല-മറിച്ച്, ബുർജീൽ ഹോൾഡിംഗ്‌സ് എന്ന വിഖ്യാത ബാനറിന് കീഴിൽ അണി നിരന്ന് യു. എ. ഇ. യോടുള്ള തങ്ങളുടെ സ്നേഹവും ഐക്യ ദാർഢ്യവും ലോകത്തെ അറിയിക്കുക എന്നത് ആയിരുന്നു.
യു. കെ., ഫിലിപ്പൈൻസ്, ഇന്ത്യ തുടങ്ങി ലോകത്തെ 64 രാജ്യങ്ങളിൽ നിന്നുള്ള മുൻ നിര ആരോഗ്യ പ്രവർത്ത കരെ അണി നിരത്തി ‘ഏറ്റവും അധികം രാജ്യക്കാർ ചേർന്ന് ഉയർത്തിയ ബാനർ’ എന്ന ഗിന്നസ് ലോക റെക്കോർഡ് ബുർജീൽ ഹോൾഡിംഗ്‌സ് കരസ്ഥമാക്കി. 2019 ൽ ദുബായിൽ സ്ഥാപിക്കപ്പെട്ട 58 രാജ്യക്കാരുടെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്.

രാജ്യമെങ്ങും ദേശീയ പതാക ഉയർത്താനും ഐക്യം ശക്തിപ്പെടുത്തുവാനും വേണ്ടിയുള്ള യു. എ. ഇ. ഭരണ നേതൃത്വ ത്തിന്റെ ആഹ്വാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വെറും 48 മണിക്കൂറിനുള്ളിൽ ‘ഏറ്റവും അധികം രാജ്യ ക്കാർ ചേർന്ന് ഉയർത്തിയ ബാനർ’ എന്ന പരിപാടി സംഘടിപ്പിച്ചതു പ്രമുഖ മലയാളി ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വ ത്തിലുള്ള ബുർജീൽ ഹോൾഡിംഗ്‌സ് ആയിരുന്നു.
മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ മാറി രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയ ശേഷം നടക്കുന്ന ആദ്യത്തെ റെക്കോർഡ് ബ്രേക്കിംഗ് പരിപാടി യായിരുന്നു ഇത്.

മഴ കെടുത്താത്ത ആവേശം
അബുദാബി സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ച വാർഷിക കായിക മേളയായ ‘ബുർജീൽ ഗെയിംസി’ന്റെ സമാപന ചടങ്ങിൽ വെച്ചായിരുന്നു വിസ്മയിപ്പിക്കുന്ന ഈ പ്രകടനം.
റെക്കോർഡിന് അർഹമായ 64 ദേശീയതകളിൽ നിന്നുള്ളവർ ഉൾപ്പെടെ ആകെ 153 പേരാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്.
അബുദാബി ഹുദൈരിയത്ത് ദ്വീപിലെ മൈതാനത്ത് മഴയെപ്പോലും അവഗണിച്ച്, 85 മീറ്റർ നീളവും 200 കിലോ ഗ്രാമിൽ അധികം ഭാരവുമുള്ള കൂറ്റൻ ബാനർ ഉയർത്തിപ്പിടിച്ച് ആരോഗ്യ പ്രവർത്തകരുടെ സംഘം 100 മീറ്ററിൽ അധികം ദൂരം നടന്നു.
‘നമ്മുടെ രാഷ്ട്രം, നമ്മുടെ ഹൃദയമിടിപ്പ്’ എന്ന പ്രമേയത്തിലായിരുന്നു ഈ ഐക്യ ദാർഢ്യ പ്രകടനം.
യു. എ. ഇ. യുടെ കരുത്തിന്റെയും വൈവിധ്യത്തിന്റെ യും പ്രതിഫലനമാണ് ഈ റെക്കോർഡ് എന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർ മാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
ഒരു ദർശനത്തിന് കീഴിൽ ഒട്ടനവധി സംസ്കാരങ്ങളെ ഒന്നിപ്പിക്കുന്ന രാജ്യമാണ് യു. എ. ഇ.
കഴിഞ്ഞ ആഴ്ചകളിൽ വെല്ലു വിളികൾ നിറഞ്ഞ സാഹചര്യ ങ്ങളിൽ സമൂഹത്തെ സേവിച്ച അതേ ആവേശത്തോടെ യാണ് ഞങ്ങളുടെ ടീം ഈ റെക്കോർഡ് നേട്ടത്തിനായി ഒത്തു ചേർന്നത്. ഈ രാജ്യത്തെ സ്വന്തം വീടായി കാണുന്ന വരുടെ ഐക്യ ത്തിന്റെ വിളംബരം കൂടിയാണ് ഇത്’ അദ്ദേഹം കൂട്ടിച്ചേർത്തു.
ബുർജീൽ ഹോൾഡിംഗ്സിന്റെ ഈ ചരിത്ര നേട്ടത്തിൽ യു. എ. ഇ. യുടെ ആരോഗ്യ മേഖലയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മലയാളി ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും പങ്കാളികളായി.
നമ്മൾ ഏല്ലാവർക്കും യു. എ. ഇ. മറ്റൊരു വീടാണ്. ‘എല്ലാ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹ പ്രവർത്തകർക്ക് ഒപ്പമാണ് ഞങ്ങൾ ജോലി ചെയ്യുന്നത്.
ആ വൈവിധ്യം ഏറ്റവും ശക്തമായ രീതി യിൽ കണ്ടത് ഇന്നാണ്’ ഇതിൽ പങ്കാളികളായ മലയാളി ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് അഡ്ജുഡിക്കേറ്റർ റാഫത്ത് തൗഫീക് നേരിട്ടെത്തി വിജയം സ്ഥിരീകരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: national-day, social-media, vps-burjeel, ആഘോഷം, ആരോഗ്യം, പ്രവാസി, ബഹുമതി, യു.എ.ഇ., സാമൂഹ്യ സേവനം, സാംസ്കാരികം





























