
അബുദാബി : വ്യവസായ നഗരമായ മുസഫയിലെ കൂടുതൽ സെക്ടറുകളിലേക്കു പെയ്ഡ് പാർക്കിംഗ് സംവിധാനം വ്യാപിപ്പിക്കുന്നു എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
മുസഫ M7, M8, M9, M14, M15, തുടങ്ങിയ മേഖല കളിലാണ് 2026 ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വരിക.
മണിക്കൂറിന് രണ്ടു ദിർഹം നിരക്കാണ് ഈടാക്കുക. DARB ആപ്പ് TAMM അപ്ലിക്കേഷൻ വഴി പാർക്കിംഗ് ഫീസ് അടക്കാം. അനിയന്ത്രിതമായ പാർക്കിംഗ് ഒഴിവാക്കി പൊതു പാർക്കിംഗ് ക്രമീകരിക്കുക, ഗതാഗത സുരക്ഷയും സുതാര്യതയും വർദ്ധിപ്പിക്കുക എന്നിവയാണ് ഈ നടപടിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. F B PAGE
- ദുബായില്‍ ‘പാർക്കിൻ’
- റോഡ് ചാടിക്കടക്കുന്നവർക്ക് മുന്നറിയിപ്പ്
- e-സ്കൂട്ടറുകൾ : നിയമ ലംഘനങ്ങൾക്ക് ശിക്ഷ
- പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, അബുദാബി, ഗതാഗതം, പ്രവാസി, സാമ്പത്തികം





























