മനാമ: മത – ഭൌതിക സമന്യയ വിദ്യാഭ്യാസ രംഗത്ത് നൂതന സിലബസ് ആവിഷ്കരിച്ചു നടപ്പിലാക്കിയ സംസ്ഥാനത്തെ (കേരളത്തിലെ) പ്രഥമ സ്ഥാപനമായ കടമേരി റഹ്മാനിയ്യ അറബിക് കോളേജിന്‍റെ ജി. സി. സി. രാഷ്ട്രങ്ങളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകള്‍ സജീവ മാക്കുന്നതിന്റെ ഭാഗമായി കോളേജിന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍ മീറ്റ് ഡിസംബര്‍ 24 ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് മനാമയിലെ സമസ്ത കേന്ദ്ര മദ്രസ്സ ഓഡിറ്റോറിയത്തില്‍ നടക്കും.
കടമേരി റഹ്മാനിയ്യ ശരീഅത് വിഭാഗത്തിലും, കോളേജിന്‍റെ സഹോദര സ്ഥാപനങ്ങളിലും പഠനം പൂര്‍ത്തി യാക്കിയവരും പൂര്‍ത്തി യാക്കാത്തവരുമായ ബഹ്റൈനിലെ മുഴുവനാളുകളും കോളേജ് കമ്മിറ്റി അംഗങ്ങളും മീറ്റില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ സി. കെ. പി. അലി മുസ്ലിയാര്‍, സലിം ഫൈസി എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 39260905, 39062500, 33842672 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
– ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, ബഹറൈന്‍






























മത -ബൌദ്ധിക സമനയ വിദ്യാഭ്യാസ രംഗത്തേക്ക് കേരളത്തില്‍ ആദ്യമായി വന്ന സ്ഥാപനം ഇതാണോ? ചെമ്മാട് ദാറുല്‍ ഹുദ അല്ലേ? മര്‍ഹൂം M.M ബഷീര്‍ മുസ്ലിയാര്‍ ദാറുല്‍ ഹുദായിലൂടെ അല്ലേ അത്തരം ഒരു സിലബസ് സമുദായതിന് പരിചയപ്പെടുത്തിയത്? അതിന്റെ നിജ സ്ഥിതി അറിയുന്നവര്‍ വ്യക്തമാക്കണമെന്ന് അപേക്ഷിക്കുന്നു. ചരിത്ര പഠിതാക്കള്‍ക്ക് അതൊരു മുതല്‍ കൂട്ടാകും. വെറുതെ സ്ഥാപന പരസ്യം ഉദ്ദേശിക്കുന്നവര്‍ക്ക് തിരിച്ചടിയുമാകും.