അബുദാബി : ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കാനുള്ള സമയ പരിധി അധികൃതര്‍ നീട്ടി. തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കുന്നതിന് നേരത്തെ പ്രഖ്യാപിച്ചിരുന്ന സമയ പരിധി 2010 ഡിസംബര്‍ 31 വരെ ആയിരുന്നു. സ്വദേശി കള്‍ക്ക് കാര്‍ഡ് എടുക്കുന്നതിന് 2011 ജൂണ്‍ 30 വരെയാണ് പുതിയ കാലാവധി. വിദേശി കള്‍ക്ക് പ്രത്യേക തീയതി പ്രഖ്യാപിച്ചിട്ടില്ല. അവര്‍ക്ക് പുതിയ താമസ വിസ നേടുന്നതു വരെയോ പുതുക്കുന്നതു വരെയോ സമയം അനുവദിക്കും എന്ന് എമിറേറ്റ്‌സ് ഐഡന്‍റ്റ്റി അതോറിറ്റി (ഐഡ) അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഈ സമയ പരിധിക്കകം കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കാത്ത വരില്‍ നിന്ന് പ്രത്യേക പിഴ ഈടാക്കുന്നത് സംബന്ധിച്ചും തീരുമാനങ്ങള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങളെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കു ന്നതിനുള്ള നിര്‍ദ്ദേശ ത്തിന് എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. മുഴുവന്‍ സര്‍ക്കാര്‍, കോര്‍പറേഷന്‍ സേവന ങ്ങള്‍ക്കും കാര്‍ഡ് നിര്‍ബ്ബന്ധമാക്കും. പ്രത്യേക സമയ പരിധി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും സര്‍ക്കാര്‍ സേവന ങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധം ആക്കുന്നത്, കാര്‍ഡ് എടുക്കാത്ത വിദേശി കള്‍ക്ക് പ്രയാസം സൃഷ്ടിച്ചേക്കും.
ഉയര്‍ന്ന തസ്തിക കളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ വിസ പുതുക്കുന്നത് വരെ കാത്തിരിക്കരുത് എന്നും ഭാവിയില്‍ ഒട്ടേറെ സേവന ങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കും എന്നും അധികൃതര്‍ വ്യക്തമാക്കി. കുറഞ്ഞ വരുമാന ക്കാരായ തൊഴിലാളി കളെ അപേക്ഷിച്ച് ഉയര്‍ന്ന തസ്തിക കളില്‍ ജോലി ചെയ്യുന്ന വര്‍ക്ക് സര്‍ക്കാര്‍ വകുപ്പു കളുമായി ഇടക്കിടെ ബന്ധപ്പെടേണ്ടി വരും എന്നതിനാല്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സാഹചര്യത്തില്‍ ഇതിന് പ്രയാസം സൃഷ്ടിക്കുമെന്നും അവര്‍ കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യാന്‍ വൈകരുത് എന്നും അധികൃതര്‍ പറഞ്ഞു.
2006 – ലെ ദേശീയ നിയമ ത്തിന്‍റെയും 2007 – ലെ മന്ത്രിസഭാ തീരുമാന ത്തിന്‍റെയും അടിസ്ഥാന ത്തിലാണ് രാജ്യത്തെ സ്വദേശി കള്‍ക്കും വിദേശി കള്‍ക്കും തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബ്ബന്ധം ആക്കിയത്. കാര്‍ഡ് സ്വന്തമാക്കാത്ത വര്‍ക്ക് സര്‍ക്കാര്‍, ബാങ്കിംഗ് സേവന ങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കും എന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കി യിരുന്നു. വാഹന ങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനും, ഗതാഗത വകുപ്പിലെ മറ്റു സേവന ങ്ങള്‍ക്കും കാര്‍ഡ് നിര്‍ബ്ബന്ധമാക്കി ക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടു വിച്ചിട്ടുണ്ട്.
യു. എ. ഇ. യുടെ വടക്കന്‍ എമിറേറ്റു കളില്‍ നേരത്തേ തന്നെ വിവിധ സര്‍ക്കാര്‍ സേവന ങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധം ആക്കിയിരുന്നു. ജനസംഖ്യ കൂടുതലുള്ള എമിറേറ്റു കളില്‍ കൂടുതല്‍ പേര്‍ കാര്‍ഡ് സ്വീകരിക്കാന്‍ ബാക്കി ഉള്ളതു കൊണ്ടാണ് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഈ സമയ പരിധിക്ക് ഉള്ളിലും രജിസ്‌ട്രേഷന് മുന്നോടി യായുള്ള നടപടികള്‍ പൂര്‍ത്തി യാക്കാന്‍ കഴിയില്ല എന്ന ഘട്ടത്തില്‍ സമയം ദീര്‍ഘിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിക്കുക യായിരുന്നു.
- pma