ദുബായ് : ആയിരത്തോളം വര്‍ഷങ്ങളായി തുടരുന്ന ഇന്തോ അറബ് ലോകത്തിന് തന്നെ മാതൃകയാണ് എന്ന് പ്രശസ്ത അറബ് കവി ഡോ. ശിഹാബ് ഗാനിം പറഞ്ഞു. ദുബായ് തൃശൂര്‍ ജില്ലാ കെ. എം. സി. സി. ഗള്‍ഫ് മോഡല്‍ സ്ക്കൂളില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കവിതകളിലൂടെ ഈ ഊഷ്മള ബന്ധം തുടരുവാന്‍ താന്‍ ശ്രമിച്ചു വരികയാണ്. സച്ചിദാനന്ദന്‍, കമലാ സുരയ്യ എന്നിവരുടെ കവിതകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത തന്നെ കേരള സന്ദര്‍ശന വേളയില്‍ മലയാളികള്‍ ആദരപൂര്‍വം സ്വീകരിച്ചതും ഡോ. ശിഹാബ് ഗാനിം ഓര്‍മ്മിച്ചു.
പ്രസിഡണ്ട് ജമാല്‍ മനയത്ത് അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മുഹമ്മദ് വെട്ടുകാട് സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി. എസ്. ഖമറുദ്ദീന്‍ ഖിറാഅത്തും അവതരിപ്പിച്ചു. ദുബായ് കെ. എം. സി. സി. ജന. സെക്രട്ടറി എന്‍. എ. കരീം, ട്രഷറര്‍ ഹുസൈനാര്‍ ഹാജി, സബാ ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വ്യവസായ പ്രമുഖരായ ജബ്ബാര്‍, ഷാഫി അന്നമനട, നെല്ലറ ഷംസുദ്ദീന്‍ എന്നിവര്‍ മല്‍സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഉദ്ഘാടന സെഷനില്‍ ഉബൈദ് ചേറ്റുവ അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ പട്ടാമ്പി ആശംസ അര്‍പ്പിച്ചു. കണ്‍വീനര്‍ അഷ്‌റഫ് മാമ്പ്ര നന്ദി പറഞ്ഞു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ മല്‍സരങ്ങളും അറബിക് നാടോടി നൃത്തം, ഒപ്പന, കോല്‍ക്കളി, സംഗീത കലാ വിരുന്ന് എന്നിവ അരങ്ങേറി.
എന്‍. കെ. ജലീല്‍, കെ. എസ്. ഷാനവാസ്, ടി. കെ. അലി, ടി. എസ്. നൌഷാദ്, അഷ്‌റഫ് പിള്ളക്കാട്, അലി കാക്കശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുള്ളക്കുട്ടി കവിതയും ഹമീദ് വടക്കേക്കാട് ഖിറാഅത്തും അവതരിപ്പിച്ചു.
(ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍)
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി.