Friday, January 21st, 2011

‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011′

consular-general-with-akcaf-mass-run-team-epathram

ദുബായ് :  ആള്‍ കേരള കോളേജസ് അലുമ്‌നെ ഫോറം – അക്കാഫ് – ന്‍റെ  ആഭിമുഖ്യ ത്തില്‍
‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011’ എന്ന പേരില്‍ ജനുവരി 28  ന് കൂട്ട ഓട്ടം സംഘടിപ്പിക്കുന്നു.
 
യു. എ. ഇ. വൈസ്‌ പ്രസിഡണ്ടും പ്രധാനമന്ത്രി യും ദുബായ്‌ ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മഖ്തൂമിന്‍റെ ഭരണ നേതൃത്വ ത്തോടുള്ള ബഹുമാനാര്‍ത്ഥ വും  ഇന്ത്യ റിപ്പബ്ലിക്ക് ആയതിന്‍റെ 61-ാമത് വാര്‍ഷിക ത്തോടനു ബന്ധിച്ചുമാണ്  ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011’  അക്കാഫ്‌ ഒരുക്കുന്നത്. 
 
ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍റ് ചില്‍ഡ്രന്‍ എന്ന സംഘടനക്കു വേണ്ടിയാണ് ഓട്ടം സംഘടി പ്പിക്കുന്നത്.  ദുബായ്‌ മംസാര്‍ ബീച്ച് റോഡില്‍ ജനുവരി 28 വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് കൂട്ട ഓട്ടം ആരംഭിക്കും.
 
സമൂഹ ത്തില്‍ പീഡിപ്പിക്ക പ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമന ത്തിനു വേണ്ടി പ്രവര്‍ത്തി ക്കുന്ന സംഘടന യാണ് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍റ് ചില്‍ഡ്രന്‍.
ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, കോണ്‍സുലേറ്റ് ജീവനക്കാര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മറ്റി യിലെ അംഗത്വ സംഘടനകള്‍, കലാ-കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായ പ്രമുഖര്‍, യു. എ. ഇ. യിലെ വിവിധ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, സംഘടനാ പ്രവര്‍ത്തകര്‍, അക്കാഫ് കുടുംബാംഗങ്ങള്‍ എന്നിവര്‍ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്ണില്‍’ അണിചേരും.
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അക്കാഫ് ഭാരവാഹികള്‍ ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഒഹൂദ് അല്‍ സുവൈദി ക്കൊപ്പം കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മയെ പരിപാടി യുടെ ഒരുക്കങ്ങള്‍ ധരിപ്പിച്ചു. അക്കാഫ് പ്രസിഡന്‍റ് മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഷൗക്കത്ത് അലി എരോത്ത്, മീഡിയ കണ്‍വീനര്‍ റോജിന്‍ പൈനുംമൂട് എന്നിവരും സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ സമൂഹ ത്തേയും യു. എ. ഇ. യിലെ ഇത്തര ത്തിലുള്ള സംഘടന കളേയും കൂട്ടിയിണക്കി അക്കാഫ് നടത്തുന്ന പരിപാടി കളില്‍ അങ്ങേയറ്റം സന്തോഷം ഉണ്ടെന്ന് കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ പറഞ്ഞു.

‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011’ ന് മുന്നോടി യായി ദുബായിലെ വിവിധ ഷോപ്പിംഗ് മാളുകളില്‍ റോഡ് ഷോ അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050  45 81 547, 050 51 46 368 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine