ദുബായ്: സിഇഒ സ്ഥാനത്തു നിന്നും ഫരീദ് അബ്ദുള്‍ റഹ്മാനെ മാറ്റില്ലെന്ന് ടീകോം വ്യക്തമാക്കി. കൊച്ചി സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഉടന്‍ കേരളത്തിലെത്തുമെന്നും ടീകോം അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ആരൊക്കെ പങ്കെടുക്കണമെന്നും ഏതൊക്കെ സ്ഥാനങ്ങള്‍ വഹിക്കണമെന്നും ടീകൊം തീരുമാനിക്കും. സ്മാര്‍ട് സിറ്റിയ്ക്കായുള്ള സ്ഥലത്തിന്റെ പാട്ടക്കരാര്‍ ഒപ്പിടുക എന്നതാണ് ആദ്യ നടപടി. പ്രത്യേക സാമ്പത്തിക (സെസ്) പദവി ലഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ടീകോം അധികൃതര്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്കായി ഫരീദും കേരളത്തിലെത്തുമെന്നാണ് സൂചനയാണ് ടീകോമില്‍ നിന്നും ലഭിക്കുന്നത്.
ഫരീദ് അബ്ദുള്‍ റഹ്മാനെ ടീകോം സി ഇ ഒ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദുബായ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ആളുകളുമായി പദ്ധതി മുന്നോട്ട് കൊണ്ടുപോവാനാവില്ല. ഇത് ദുബായ് സര്‍ക്കാര്‍ അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ഗള്‍ഫ്, ദുബായ്, യു.എ.ഇ.