Monday, February 28th, 2011

ഇസ്ലാമിന്റെ ദൈവ ദര്‍ശനം ഉടലെടുക്കുന്നത് ഹൃദയത്തിന്റെ ഉള്‍ത്തടങ്ങളില്‍ നിന്ന് : സി. എം. എ. കബീര്‍ മാസ്റ്റര്‍

israa-uae-hubbur-rasool-epathram

ദുബായ് : മനസ്സിന്‍റെയും ഹൃദയത്തിന്റെയും ഉള്‍ത്തടങ്ങളില്‍ നിന്നാണ് ഇസ്ലാമിന്റെ ദൈവ ദര്‍ശനം ഉടലെടുക്കുന്നത് എന്ന് ഐ. സി. എഫ്. യു. എ. ഇ. ചാപ്റ്റര്‍‍ സെക്രട്ടറി സി. എം. എ. കബീര്‍ മാസറ്റര്‍ പറഞ്ഞു. തൃശ്ശൂര്‍ ജില്ല യിലെ പടിഞ്ഞാറന്‍ മേഖലയിലെ ഇസ്ലാമിക – വിദ്യാഭ്യാസ -ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ രൂപം കൊടുത്ത വാടാനപ്പള്ളി ഇസ്‌റ യു. എ. ഇ. കമ്മിറ്റി സംഘടിപ്പിച്ച ‘ഹുബ്ബുര്‍ റസൂല്‍’ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തൗഹീദിന്‍റെ ഉള്‍ക്കാമ്പാണ് പ്രവാചക സ്‌നേഹം. പ്രവാചക സ്‌നേഹത്തിലൂടെ മാത്രമേ വിശ്വാസി സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സാധിക്കൂ. പ്രവാചകനെ സ്‌നേഹിക്കുന്ന വിശ്വാസിക്ക് അക്രമിയോ അരാജക വാദിയോ സംസ്‌കാര ശൂന്യനോ ആകാന്‍ കഴിയില്ല എന്നും കബീര്‍ മാസ്റ്റര്‍ പറഞ്ഞു.

ദുബായ് സത്‌വ മീലാദ് നഗറില്‍ സംഘടിപ്പിച്ച സംഗമ ത്തിലെ സ്‌നേഹ സംഗമം ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ധാര്‍മ്മിക ജീവിതം രൂപപ്പെടുത്തി എടുക്കുന്നതില്‍ മുഹമ്മദ് നബി (സ) യുടെ ജീവിത സന്ദേശം എല്ലാ സമൂഹത്തിനും എല്ലാ കാലത്തും മാതൃകയാണ് എന്ന് രമേശ് അഭിപ്രായപ്പെട്ടു. സംഘര്‍ഷ ങ്ങളും ധാര്‍മ്മിക അപചയങ്ങളും നിലനില്‍ക്കുന്ന സമകാലിക സമൂഹത്തിലേക്ക് മുഹമ്മദ് നബി യുടെ അദ്ധ്യാപന ങ്ങളുടെ പ്രസരണം വഴി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് രമേശ് പറഞ്ഞു.

ജീവിത പ്രാരാബ്ധ ങ്ങളുമായി ഗള്‍ഫില്‍ എത്തുന്ന പ്രവാസി കള്‍ സാമൂഹ്യ രംഗത്ത് നല്‍കുന്ന മികച്ച അടയാള പ്പെടുത്തലു കളാണ് കേരള ത്തില്‍ നടക്കുന്ന വിദ്യാഭ്യാസ – സേവന റിലീഫ് പ്രവര്‍ത്ത നങ്ങള്‍ എന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഇസ്‌റ ചെയര്‍മാനും എം. കെ. ഗ്രൂപ്പ് അല്‍ഐന്‍ റീജിണല്‍ ഡയറക്ടറുമായി എ. കെ. അഹ്മദ് പറഞ്ഞു.  സാമൂഹ്യ – വിദ്യാഭ്യാസ രംഗത്ത് വന്‍കുതിച്ചു ചാട്ടമാണ് ഇസ്‌റ വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

എല്ലാ മത ങ്ങളും സ്‌നേഹ ത്തിന്‍റെ മന്ത്ര ങ്ങളാണ് ഉരുവിടുന്നത്. ആ സ്‌നേഹ സാമ്രാജ്യ ത്തിലെ ശക്തമായ കൈവഴി കളാണ് മുഹമ്മദ് നബി ലോകത്തിന് സമര്‍പ്പിച്ചതെന്ന് കൊടുങ്ങല്ലൂര്‍ ഗുരുശ്രീ പബ്ലിക് സ്‌കൂള്‍ ഡയറക്ടറും ബിന്‍ദാഹിര്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എം. ഡി. യുമായ വി. കെ.  മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഇസ്‌റ രക്ഷാധികാരിയും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അല്‍ഐന്‍ രക്ഷാധികാരി യുമായ ജമാല്‍ ചേലോട്, ഇസ്‌റ ഖത്തര്‍ കമ്മിറ്റി സെക്രട്ടറി ഷാജുദ്ദീന്‍ ലബ്ബ,  ഗള്‍ഫ് മേഖല സെക്രട്ടറി നാസര്‍ കല്ലയില്‍ എന്നിവര്‍ സംസാരിച്ചു. പി. കെ. അബ്ദുല്‍സലാം സ്വാഗതവും അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.

മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം നടന്ന പ്രവാചക പ്രകീര്‍ത്തന സദസ്സിന് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, ബഷീര്‍ റഹ്മാനി, ബാദുഷാ തങ്ങള്‍, മുസല്‍ ഖാസിം തങ്ങള്‍, യുസൂഫ് ബാഖവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. സലീം തൃത്തല്ലൂര്‍ സ്വാഗതവും, ശമീര്‍ ഇടശ്ശേരി നന്ദിയും പറഞ്ഞു.

വിദ്യാര്‍ത്ഥി കളുടെ കലാസന്ധ്യ റഫീഖ് വടക്കാഞ്ചേരി ഉദ്ഘാടനം ചെയ്തു. അഫ്‌സല്‍ തൃത്തല്ലൂര്‍  അദ്ധ്യക്ഷത വഹിച്ചു. നസീര്‍ വലിയകത്ത്, ആര്‍. എ ഖാലിദ്, ശംസു വലിയകത്ത് എന്നിവര്‍ പ്രസംഗിച്ചു.

അയച്ചു തന്നത് :  റഫീഖ് എറിയാട്‌

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine