റിയാദ് : റിയാദിലെ പയ്യന്നൂര്‍ സൗഹൃദ വേദി വിഷുക്കണി യും വിഷുസദ്യ യും ഒരുക്കി വിഷുകൈനീട്ടം എന്ന പേരില്‍ വിഷു ആഘോഷിച്ചു. റിയാദില്‍ ആദ്യമായി സൌഹൃദ വേദി സംഘടിപ്പിച്ച ഈ വിഷു സംഗമ ത്തില്‍ കേരളീയ വസ്ത്രം ധരിച്ചാണ് വേദി അംഗങ്ങള്‍ പരിപാടി യില്‍ പങ്കെടുത്തത്.
വനിതാ പ്രവര്‍ത്തകര്‍ വിഷു കണി ഒരുക്കി. കെ. പി. അബ്ദുല്‍ മജീദ്, വല്‍സല തമ്പാന്‍ എന്നിവര്‍ ചേര്‍ന്ന് കിട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കുമുള്ള കൈനീട്ടം നല്‍കി. ഉഷാ മധുസൂദനന്‍ വിഷു സന്ദേശം നല്‍കി. മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ കെ. യു. ഇഖ്ബാല്‍ (ഗദ്ദാമ) പ്രഭാഷണം നടത്തി.
ഡോ. ഭരതന്‍, ഇസ്മായില്‍ കരോളം, അഡ്വക്കേറ്റ് സുരേഷ് എം. പി, സനൂപ് പയ്യന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സൗഹൃദ വേദി അംഗങ്ങള്‍ ഒരുക്കിയ വിഷുസദ്യ ഇരുനൂറിലധികം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഉണ്ടത് അവിസ്മരണീയമായ അനുഭവമായി. രമേശന്‍ കെ പി, ശിഹാബുദ്ധീന്‍, രജിത്, മഹേഷ് തുടങ്ങിയവര്‍ ഒരുക്കുന്നതിനും വിളമ്പി നല്‍കുന്നതിനും നേതൃത്വം നല്‍കി.
തുടര്‍ന്ന് വൈകീട്ട് 6 മണി വരെ കുട്ടികളു ടെയും മുതിര്‍ന്ന വരുടെയും വിവിധ കലാ കായിക പരിപാടി കള്‍ നടന്നു. വിനോദ് വേങ്ങയില്‍, ശ്രീപ്രിയ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. സാരംഗ്, ഷഹാന, തമ്പാന്‍, നന്ദന, അമൃത, സൂര്യ നാരായണന്‍, തുടങ്ങിയവര്‍ കലാ പരിപാടികള്‍ അവതരിപ്പിച്ചു.
-അയച്ചു തന്നത് : ബ്രിജേഷ് സി. റിയാദ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, സൗദി അറേബ്യ