ദുബായ്: അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയാണെന്ന് അവകാശപ്പെടുന്ന മത സ്ഥാപനങ്ങളുടെ കമ്പോള താല്‍പര്യത്തിന്റെ വികൃത മുഖം പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകരുടെ വായ മൂടികെട്ടാനുള്ള ശ്രമം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ദുബായ് ആര്‍ട്ട് ലവേഴ്സ് അസോസ്സിയേഷന്‍ (ദല) അഭിപ്രായപ്പെട്ടു. പൊതു (ഭൗതിക) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശത്തെ ക്കുറിച്ചുള്ള മുറവിളികള്‍ക്കു പിന്നിലെ വ്യാപാര താല്പര്യമാണ് കാരക്കോണം സംഭവം വിളിച്ചോതുന്നത്. മതത്തെ മറയാക്കി സാമ്പത്തിക നേട്ടമുണ്ടാക്കുവാനും, ഉന്നത വിദ്യാഭ്യാസം സമ്പന്നരില്‍ മാത്രമായി പരിമിത പ്പെടുത്തുവാനുമുള്ള നികൃഷ്ട ശ്രമമാണ് നടക്കുന്നത്. അദ്ധ്യാപക നിയമനങ്ങളിലൂടെയും, വിദ്യാര്‍ത്ഥി പ്രവേശനത്തിലൂടെയും നേടുന്ന അളവില്ലാത്ത സമ്പത്തില്‍ ഒരു ഭാഗം ഗുണ്ടകളെ പോറ്റാനും ഉപയോഗിക്കുന്നു എന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.
മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുവാനും വിദ്യാഭ്യാസത്തെ രംഗത്തെ സാമൂഹ്യ നീതിയുടെ സംസ്ഥാപനത്തിനും കേരളം ഒറ്റക്കെട്ടായി അണിനിരക്കുകണമെന്ന് ദല ആവശ്യപ്പെട്ടു. സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജുമെന്റുകളുടെ ഓഫീസുകളും അവരുടെ ‘ആതമീയ കേന്ദ്രങ്ങളും’ പരിശോധിച്ച് അനധികൃത സമ്പത്തുകള്‍ കണ്ടു കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ദല ആവശ്യപ്പെട്ടു.
(വാര്‍ത്ത അയച്ചു തന്നത്: സജീവന്‍. കെ. വി.)
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദല, വിദ്യാഭ്യാസം