ദുബായ് : ലോക മലയാളി കൌണ്‍സില്‍ ദുബായ് പ്രവിശ്യയുടെ ഏഴാമത് വാര്‍ഷിക ആഘോഷങ്ങളും കുടുംബ സംഗമവും ദുബായില്‍ നടന്നു. ജൂണ്‍ 25ന് ദുബായ് ദൈറയിലെ മാര്‍ക്കോ പോളോ ഹോട്ടലില്‍ വെച്ച് നടന്ന സമ്മേളനം ലോക മലയാളി കൌണ്‍സില്‍ ആഗോള ചെയര്‍മാന്‍ സോമന്‍ ബേബി ഉദ്ഘാടനം ചെയ്തു.
ദുബായ് പ്രൊവിന്‍സ് പ്രസിഡണ്ട് തോമസ് കൊരത്ത് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലും ഗള്‍ഫിലും ആരോഗ്യ മേഖലയിലും, സാമൂഹിക പ്രവര്‍ത്തനത്തിലും തനതായ സംഭാവനകള്‍ നല്‍കി ശ്രദ്ധേയനായ ഡോ. ആസാദ് മൂപ്പനെ തദവസരത്തില്‍ ആദരിച്ചു. മിഡില്‍ ഈസ്റ്റ് ജനറല്‍ സെക്രട്ടറി സാം മാത്യു (റിയാദ്) മുഖ്യ സന്ദേശം നല്‍കി.
ലോക മലയാളി കൌണ്‍സില്‍ നടപ്പിലാക്കുന്ന ഒട്ടേറെ സാമൂഹിക സേവന പദ്ധതികളുടെ ഉദ്ഘാടനം സമ്മേളനത്തില്‍ വെച്ച് നടന്നു. കേരളത്തിലെ 14 ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ നിര്‍ധന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും, സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും, ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി ആരംഭിക്കുന്ന “നവകേരള” പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 1000 നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്ഷം കൌണ്‍സില്‍ വിദ്യാഭ്യാസ സഹായം ചെയ്യും.
ലോകത്തില്‍ ഏറ്റവും അധികം മലയാളികള്‍ പ്രവാസികളായി പാര്‍ക്കുന്ന യു. എ. ഇ. യും കേരളവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന “ഡിസ്കവര്‍ കേരള” എന്ന നൂതന പദ്ധതിയിലൂടെ യു. എ. ഇ. യിലെ വിവിധ മേഖലകളിലെ പ്രമുഖരായ 20 സ്വദേശികളെ തെരഞ്ഞെടുത്ത് കേരളത്തിന്റെ പ്രകൃതി സൌന്ദര്യം ആസ്വദിക്കുന്നതിനും, കായല്‍ ടൂറിസം, എക്കോ ടൂറിസം, വന്യ മൃഗ സംരക്ഷണം എന്നിവ പരിചയപ്പെടുത്തുന്നതിനും, കേരളത്തിന്റെ സംസ്കാരത്തെയും, തനത് കലകളെയും, ആയുര്‍വേദ ചികില്‍സയുടെ അനന്ത സാദ്ധ്യതകളെ കുറിച്ച് മനസിലാക്കുന്നതിനുമായി ദുബായ് പ്രവിശ്യയുടെ സ്പോണ്സര്‍ഷിപ്പില്‍ കേരളത്തിലേക്ക് കൊണ്ട് പോകും.
കേരള പ്രവിശ്യയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെയുള്ള 44 നദികളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുകയും, റിപ്പോര്‍ട്ട് തയ്യാറാക്കി നദീജല മലിനീകരണ ത്തിനെതിരെ നടത്തുന്ന ബോധവല്‍ക്കരണ പര്യടന പരിപാടിക്കും ദുബായ് പ്രൊവിന്‍സ് സഹായം ചെയ്യും.
യു.എ.ഇ. യുടെ വിവിധ പ്രദേശങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന സഹായ പദ്ധതികളുടെ ഉദ്ഘാടനം സമ്മേളനത്തില്‍ വെച്ച് നിയാസ് അലി നിര്‍വഹിച്ചു. ചെയര്‍മാന്‍ വര്‍ഗ്ഗീസ് ഫിലിപ് മുക്കാട്ട് വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
ജൂലൈ 28 മുതല്‍ ദോഹയില്‍ നടക്കുന്ന ലോക മലയാളി സമ്മേളനത്തില്‍ ദുബായ് പ്രോവിന്‍സില്‍ നിന്ന് 20 പ്രതിനിധികള്‍ പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ചു ഒട്ടേറെ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ലോകമലയാളി കൌണ്‍സില്‍, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം
പ്രിയ സുഹ്രുത്തെ പത്രം വായിച്ചു നന്നായിരിക്കുന്നു.
ഇതു പ്രവസി മലയാളികള്‍ക്കു വിവരം അറിയുവാന്‍
ഉപകരിക്കും