ദുബായ് : ദല സംഘടിപ്പിക്കുന്ന ഇരുപത്തി ഒന്നാമത് ‘യുവജനോത്സവം’ ഡിസംബര്‍ 2, 3, 9 തിയ്യതി കളില്‍ ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കും.
യു. എ. ഇ. യിലെ എഴുപതോളം വിദ്യാലയ ങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ അവരുടെ കലാ മേന്മ മാറ്റുരക്കുന്ന സാംസ്‌കാരിക സംഗമ ത്തിനാണ് ദല വേദി ഒരുക്കുന്നത്. നൃത്തം, സംഗീതം, സാഹിത്യം, നാടന്‍ കല, പാരമ്പര്യ കല തുടങ്ങിയ വിഭാഗ ങ്ങളില്‍ തൊണ്ണൂറ്റി ആറു വ്യക്തി ഗത ഇന ങ്ങളിലും എട്ട് ഗ്രൂപ്പ് ഇനങ്ങളിലു മാണു മത്സരം നടക്കുന്നത്. മൂന്ന് മുഖ്യവേദി കളിലും ഒമ്പത് ഉപവേദി കളിലുമായി നടക്കുന്ന മത്സര ങ്ങള്‍ക്ക് വിപുലമായ തയ്യാറെടുപ്പു കളാണ് സംഘാടകര്‍ നടത്തി ക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഇരുപത് വര്‍ഷമായി ദല നടത്തി വരുന്ന ഈ സാംസ്കാരിക സംഗമം ഗള്‍ഫിലെ എറ്റവും വലിയ കലാമേള യാണ്.
വിജയി കള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും കൊടുക്കുന്ന തോടോപ്പം പങ്കെടുക്കുന്ന എല്ലാവര്‍ക്കും പങ്കെടുത്ത വര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും കൊടുക്കുന്ന തായിരിക്കും. വ്യക്തിഗത ഇന ങ്ങളില്‍ വിജയി കളാകുന്ന ജൂനിയര്‍ സീനിയര്‍ വിഭാഗ ങ്ങളില്‍ കലാപ്രതിഭയും കലാതിലകവും കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന സ്‌കൂളു കള്‍ക്ക് ഓവര്‍റോള്‍ ട്രോഫിയും ദല നല്‍കി വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 42 60 353, 055 299 76 914
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദല