അല്‍ ഇത്തിഹാദ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബനിയാസ് സ്‌പൈക്കും ബീ മോബൈലും ചാമ്പ്യന്മാര്‍

June 4th, 2012

al-ethihad-winners-june-2012-ePathram
അബുദാബി : അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘ഖസര്‍ അല്‍ ഇക്രം ഓള്‍ ഇന്ത്യാ സെവന്‍ എ സൈഡ്’ വണ്‍ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍ ലീഗില്‍ ബനിയാസ് സ്‌പൈക്കും ബീ മോബൈലും ജേതാക്കളായി.

അബുദാബി അല്‍ ജസീറ സ്റ്റേഡിയ ത്തില്‍ കഴിഞ്ഞ ദിവസം നടന്ന ടൂര്‍ണമെന്റിലെ ചാമ്പ്യന്‍സ് ലീഗ് മത്സര ത്തില്‍ 10 ടീമുകളാണ് മാറ്റുരച്ചത്.  ഈ മത്സരത്തിന്റെ ഫൈനലില്‍ കോപ്പി കോര്‍ണറിനെ തോല്പിച്ചാണ് ബനിയാസ് സ്‌പൈക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്.
al-ethihad-champions-june-2012-ePathram

24 ടീമുകള്‍ മാറ്റുരച്ച സെവന്‍ എ സൈഡ് മിനി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കോസ്‌മോ ഹബിനെ തോല്പിച്ച് ബീ മോബൈല്‍ അബുദാബിയും ജേതാക്കളായി.

ജേതാക്കള്‍ക്ക് ഖസര്‍ അല്‍ ഇക്രം മാനേജിംഗ് ഡയറക്ടര്‍ സമീര്‍, അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി സി. ഇ. ഒ. ഖമര്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ ആലു അലി, പരിശീലകന്‍ ഖ്വയ്‌സ് ഖയസ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അച്യുതമേനോന്‍ സ്മാരക ലേഖന മത്സരം

June 4th, 2012

yuva-kala-sahithy-logo-epathram ഷാര്‍ജ : യുവ കലാ സാഹിതി അച്യുത മേനോന്‍ സ്മാരക ലേഖന മത്സരം നടത്തുന്നു. കേരള ത്തിന്റെ മുന്‍ മുഖ്യ മന്ത്രിയും സി. പി. ഐ. നേതാവു മായിരുന്ന സി. അച്യുത മേനോന്റെ ജന്മ ശതാബ്ധി യോട് അനുബന്ധിച്ചു നടത്തുന്ന ലേഖന മല്‍സര ത്തില്‍ ‘കേരളത്തിന്റെ വികസന പ്രക്രിയ യില്‍ സി. അച്യുത മേനോന്റെ പങ്ക്”എന്നതാണ് വിഷയം.

നാല് പുറത്തില്‍ കവിയാത്ത ലേഖനങ്ങള്‍ ജൂണ്‍ 15 നു മുന്‍പ് പി. ഒ. ബോക്സ് ‌: 30697, ഷാര്‍ജ , യു. എ. ഇ. എന്ന വിലാസ ത്തിലോ yksmagazine at gmail dot com എന്ന ഇ -മെയില്‍ വിലാസ ത്തിലോ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 – 244 08 40 എന്ന നമ്പരില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിണറായി വര്‍ഗീയ ചേരി തിരിവുണ്ടാക്കുന്നു : അഡ്വ. പി. എം. സാദിഖ് അലി

June 4th, 2012

ദുബായ് : കൊലപാതക രാഷ്ട്രീയ ത്തിലൂടെ സി. പി. എം. ജനാധിപത്യത്തെ വെല്ലു വിളിച്ച് കേരള ത്തിന്റെ ഭാവി അപകടത്തിലാക്കാന്‍ ശ്രമിക്കുക യാണെന്നും ആര്‍ എം പി നേതാവ് ടി. പി. ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയത് മുസ്ലിം തീവ്രവാദികള്‍ ആണെന്ന കള്ള പ്രസ്താവന യിലൂടെ പിണറായി കേരള ത്തില്‍ വര്‍ഗീയ ചേരി തിരിവുണ്ടാക്കാന്‍ ശ്രമിക്കുക യാണെന്നും മുസ്ലിം യുത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. എം. സാദിഖ് അലി ആരോപിച്ചു.

എം. എസ്. എഫ്. നേതാവ് അരിയില്‍ ഷൂക്കൂറിന്റെയും ചന്ദ്രശേഖരന്റെയും കൊലപാതകങ്ങള്‍ ഒരേ ശക്തി കളുടെ പദ്ധതി ആണെന്നും പിണറായിയുടെ പങ്ക് വെളിച്ചത്ത് കൊണ്ടു വരണമെന്നും ചന്ദ്രശേഖരന്റെ കൊലപാതക ക്കേസ് ശരിയായ ദിശയില്‍ ആണെന്നും ഷുക്കൂറിന്റെ ഘാതകരെ പിടികൂടാന്‍ പോലീസ് ശക്തമായി ശ്രമിച്ചിരുന്നെങ്കില്‍ ടി. പി. യുടെ വധം നടക്കില്ലായിരുന്നു എന്നും പി. എം. സാദിഖ് അലി പറഞ്ഞു.

ചന്ദ്രശേഖരന്റെ കൊലപാതകം രാഷ്ട്രീയ കൊല കളുടെ അവസാനമായി മാറാന്‍ കേരളത്തിന്റെ ജനാധിപത്യ മനസ്സ് ഒറ്റക്കെട്ടായി ഉണരണം എന്നും അതിനായി യൂത്ത് ലീഗിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് പിന്തുണ നല്‍കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ദുബായ് തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.

അരനൂറ്റാണ്ട് മുമ്പ് കേരള ത്തിലെ തെരുവോരങ്ങളിലിറങ്ങി ജനാധിപത്യ അവകാശങ്ങള്‍ നേടി എടുക്കാന്‍ മുദ്രാവാക്യം മുഴക്കി മുന്നേറി അധികാരങ്ങള്‍ നേടിയെടുത്ത മുസ്ലിം യുത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങളാണ് ലോകം അറിയാതെ പോയ യഥാര്‍ഥ മുല്ലപ്പൂ വിപ്ലവമെന്ന് യുത്ത് ലീഗിന്റെ ‘ജനാധിപത്യ മുന്നേറ്റ ത്തിന്റെ ആറര പ്പതിറ്റാണ്ട്’ എന്ന പ്രചാരണ പ്രമേയത്തെ പരിചയ പ്പെടുത്തി പി. എം. സാദിഖ് അലി ഓര്‍മപ്പെടുത്തി.

ഇബ്രാഹിം എളേറ്റില്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി. എ. ഫാറൂക്ക് സ്വാഗതവും ട്രഷറര്‍ കെ. എസ്. ഷാനവാസ് നന്ദിയും പറഞ്ഞു.

-അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍

- pma

വായിക്കുക:

1 അഭിപ്രായം »

വെയ്ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

June 3rd, 2012

ദുബായ് : കണ്ണൂര്‍ ജില്ല പ്രവാസി കൂട്ടായ്മയായ ‘വെയ്ക്കി’ന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് ലേബര്‍ ക്യാമ്പില്‍ താമസിക്കുന്ന തൊഴിലാളി കള്‍ക്കായി മെട്രോ മെഡിക്കല്‍ സെന്ററിന്റെ സഹകരണ ത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

അജ്മാനിലുള്ള മെട്രോ ക്ലിനിക്കില്‍ മുന്നൂറില്‍പ്പരം ആളുകള്‍ പങ്കെടുത്ത ക്യാമ്പ് ഡോക്ടര്‍ ജമാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിപാലന ത്തിന്റെ പ്രാധാന്യ ത്തെ ക്കുറിച്ചും വേനല്‍ ക്കാലത്ത് സ്വീകരിക്കേണ്ട മുന്‍ കരുതലുകളെ ക്കുറിച്ചും ഡോക്ടര്‍ വിശദമായി പ്രതിപാദിച്ചു.

വെയ്ക്ക് ജനറല്‍ സെക്രട്ടറി ടി. പി. സുധീഷ് സ്വാഗതം പറഞ്ഞു. മഷൂദ്, മുഹമ്മദ് അന്‍സാരി, ബാലാ നായര്‍, പ്രകാശ്, ശാക്കിര്‍, ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി. വെല്‍ഫയര്‍ കമ്മറ്റി കണ്‍വീനര്‍ ലസിത് കായക്കല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക പുകവലി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

June 3rd, 2012

jabbari-at-world-no-tobacco-day-meet-2012-ePathram
ദുബായ് : ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ‘രാജ്യാന്തര പുകയില വിരുദ്ധ സന്ദേശ ദിനാചരണ സംഗമം’ സലഫി ടൈംസ് മീഡിയ യുടേയും വായന കൂട്ടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു.

ദുബായ് ദേര അല്‍ – ബുതീന സ്ട്രീറ്റില്‍ കേറ്റ്കസ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാജന്‍ കൊളാവിപ്പാലം സംഗമം ഉത്ഘാടനം നിര്‍വ്വഹിച്ചു.

വായനകൂട്ടം പ്രസിഡന്റ് അഡ്വ. ജയരാജ് തോമസ് പുകയില വിരുദ്ധ ദിന സന്ദേശം അവതരിപ്പിച്ചു. മജീദ് മലപ്പുറം, ഡോ. നജീബ് മുഹമ്മദ് ഇസ്മയില്‍, കെ. എ. ജബ്ബാരി, വായനകൂട്ടം ജനറല്‍ സെക്രട്ടറി ഒ. എസ്. എ. റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « സീതാ സ്വയംവരം അബുദാബിയില്‍ അരങ്ങേറി
Next » — Next Page » വെയ്ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു »



  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും
  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്
  • മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി
  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine