അബുദാബി : യു. എ. ഇ. യിലെ പെന്തക്കോസ്തു സഭകള്‍ സംയുക്ത മായി അബുദാബി യിലെ ക്രിക്കറ്റ് സ്‌റ്റേഡിയ ത്തില്‍ സംഘടിപ്പിക്കുന്ന ‘ഫെസ്റ്റിവല്‍ ഓഫ് പീസ് ‘ ആത്മീയ സംഗമം ഫെബ്രുവരി 16, 17 തീയതികളില്‍ നടക്കും.
പെന്തക്കോസ്തു സഭ യായ സൗത്ത് കൊറിയ യോയിഡോ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് സീനിയര്‍ പാസ്റ്റര്‍ ഡേവിഡ് യോംഗിചോ പ്രസംഗിക്കും. ദിവസവും വൈകീട്ട് 6.30 ന് നടക്കുന്ന സമ്മേളന ത്തില്‍ വിവിധ സഭാംഗങ്ങള്‍ ഉള്‍പ്പെടുന്ന ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.
പാസ്റ്റര്‍ ആര്‍ . എബ്രഹാം ജനറല്‍ കോഡിനേറ്ററായും, സോണി എബ്രഹാം, പാസ്റ്റര്‍ മാര്‍ട്ടിന്‍ ,ഫിറോസ് എബ്രഹാം, പി. സി. ഗ്ലെന്നി എന്നിവര്‍ കണ്‍വീനര്‍ മാരായും പ്രവര്‍ത്തിക്കുന്നു.
സമ്മേളന സ്ഥലത്തേക്ക് അബുദാബി സെന്റ് ജോസഫ് ചര്‍ച്ചിനു മുന്നില്‍ നിന്നും വൈകീട്ട് 5 മണിക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 32 41 610
-അയച്ചു തന്നത് : ഗ്ലെന്നി പി. സി.