ബാഗ്ദാദ് : രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത്തിന്റെ ഭാഗമായി കുവൈത്തും ഇറാഖും തമ്മില്‍ രണ്ടു കരാറുകളില്‍ ഒപ്പുവെച്ചു. രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ രംഗങ്ങളിലെ സഹകരണമെല്ലാം കരാറില്‍ ഉള്‍പ്പെടും. ഇതിനായി പുതിയ കമ്മീഷന്‍ രൂപവല്‍ക്കരിക്കുക അബ്ദുല്ല വാട്ടര്‍വേയിലെ നാവിക ഗതാഗതം സംബന്ധിച്ചുമുള്ള സുഗമമാക്കുക എന്നീ കരാറുകളിലാണ് ഇറാഖ് വിദേശകാര്യമന്ത്രി ഹോഷിയാര്‍ സബരിയും കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായശൈഖ് സ്വബാഹ് അല്‍ ഖാലിദ് അസ്വബാഹും ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ നടന്ന ചര്‍ച്ചക്കിടെ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി രൂപവല്‍ക്കരിച്ച സംയുക്ത സമിതി (ജോയന്‍റ് വര്‍ക്കിങ് കമ്മിറ്റി) യോഗത്തിന്‍െറ തീരുമാന പ്രകാരമാണ് കരാറുകള്‍ തയാറായത്. ഇറാഖ് സംഘത്തില്‍ ധനമന്ത്രി റഫ അല്‍ ഇസാവി, ഗതാഗത മന്ത്രി ഹാദി അല്‍ അമീരി, മനുഷ്യാവകാശ മന്ത്രി മുഹമ്മദ് അല്‍ സുദാനി തുടങ്ങിയവരും, കുവൈത്തില്‍ നിന്നും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ മുസ്തഫ അല്‍ ശിമാലി, കമ്യൂണിക്കേഷന്‍ മന്ത്രി സാലിം അല്‍ ഉതൈന, എണ്ണമന്ത്രി ഹാനി അല്‍ ഹുസൈന്‍, അമീരി ദിവാന്‍ ഉപദേശകന്‍ മുഹമ്മദ് അബുല്‍ ഹസന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുവൈറ്റ്