ശാന്തി തേടുന്ന മനുഷ്യന്‍ സി ഡി പ്രകാശനം ചെയ്തു

February 19th, 2012

ka-jabbari-musris-kodungallur-cd-ePathram
ദുബായ് : ‘ശാന്തി തേടുന്ന മനുഷ്യന്‍ ‘ എന്ന പ്രമേയ ത്തില്‍ മുസ്‌രിസ് ഹെറിറ്റേജിന്റെ (കൊടുങ്ങല്ലൂര്‍ പൈതൃകം) ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമ ത്തില്‍ മുജാഹിദ് ബാലുശ്ശേരി നടത്തിയ മുഖ്യ പ്രഭാഷണ ത്തിന്റെ സി ഡി, കെ. കെ മൊയ്ദീന്‍ കോയക്ക് നല്‍കി ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് എന്‍ . വിജയ മോഹന്‍ പ്രകാശനം ചെയ്തു. മുസ്‌രിസ് ഹെറിറ്റേജ് വര്‍ക്കിംഗ് പ്രസിഡന്റ്‌ കെ. എ. ജബ്ബാരി സന്നിഹിതനായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുല്ലുറ്റ് സ്നേഹ സംഗമം വെള്ളിയാഴ്ച

February 19th, 2012

uae-pullut-association-logo-ePathram ദുബായ് : യു. എ. ഇ. പുല്ലുറ്റ് അസോസി യേഷന്‍ സ്നേഹ സംഗമം ഫെബ്രുവരി 24 വെള്ളിയാഴ്ച കാലത്ത് 10 മണി മുതല്‍ ദുബായ് സബീല്‍ പാര്‍ക്കില്‍‍ നടക്കും. യു. എ. ഇ. യിലുള്ള എല്ലാ അംഗ ങ്ങളും കുടുംബ സമേതം പങ്കെടുക്കണം എന്ന് പ്രോഗ്രാം ചീഫ് വി. കെ. മുരളിധരന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 62 49 215 എന്ന നമ്പരില്‍ ബന്ധപ്പെടണം.

അതാതു എമിറേറ്റു കളില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍ :
ഷാര്‍ജ, അജ്മാന്‍ (സജയന്‍ : 050 80 80 638 ) ഫുജൈറ, റാസ്‌ അല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ ( സുനില്‍ : 050 38 20 123 ) ദുബായ് (സുനില്‍ പി. വി. : 050 67 47 206 ) അബുദാബി (ഷാജി : 050 44 69 325 )

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗോള്‍ഡന്‍ ഹിറ്റ്സ് 2012 – മൈലാഞ്ചി

February 18th, 2012

mailanchi-qatar-epathram

ദോഹ : ഖത്തറിലെ സംഗീത പ്രേമികള്‍ക്ക് എന്നും പുതുമയുള്ള പരിപാടികള്‍ മാത്രം കാഴ്ച്ച വെച്ചിട്ടുള്ള “ദോഹ വേവ്സ്” ഈ പുതുവര്‍ഷത്തില്‍ “ഗോള്‍ഡന്‍ ഹിറ്റ്സ് 2012 – മൈലാഞ്ചി” അവതരിപ്പിക്കുന്നു. ഫെബ്രുവരി 23 വ്യാഴാഴ്ച രാത്രി  8:30ന് ദോഹ സിനിമയില്‍ അരങ്ങേറുന്ന പരിപാടിയില്‍ ആദില്‍ അത്തു, മാഗ്ന ജലാല്‍, ഷമീര്‍ ചാവക്കാട്, ഷക്കീര്‍ ആലുവ, കുഞ്ഞു മൈലാഞ്ചി, സീന രമേശ്‌, ലുബി കൊച്ചിന്‍, അന്ഷാദ് തൃശൂര്‍, സലിം പാവറട്ടി, റിയാസ് കരിയാട്, ജിമ്സി ഖാലിദ്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു.

പഴയതും, പുതിയതുമായ മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി ക്കൊണ്ടുള്ള ഈ സംഗീത സായാഹ്നം ബഷീര്‍ സി. കെ. സംവിധാനം ചെയ്യുന്നു. എല്ലാ തരം മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഈ പരിപാടി അണിയിച്ചൊരു ക്കിയിരിക്കുന്നതെന്ന് പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ മുഹമ്മദ്‌ തൊയ്യിബ് പറഞ്ഞു.

പരിപാടിയുടെ ടിക്കറ്റുകള്‍ ദോഹ സിനിമ, കബായാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, നൈസ് റെസ്റ്റോറന്റ് എന്നിവിടങ്ങളില്‍ ലഭിക്കുന്നതാണ്.
ടിക്കറ്റ് നിരക്ക് :  ഖത്തര്‍ റിയാല്‍  75, 40
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക  –  77 30 92 46  ,  66 55 82 48

കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്,  ദോഹ – ഖത്തര്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സിനിമകള്‍ ജീവിതത്തോട് തൊട്ടു നില്‍ക്കുന്നത് : സയിദ്‌ അല്‍ ദാഹ് രി

February 17th, 2012

drishya-film-fest-2012-opening-ePathram
അബുദാബി : ജീവിതത്തോട് തൊട്ടു നില്‍ക്കുന്നതാണ് ഇന്ത്യന്‍ സിനിമ കളുടെ പ്രത്യേകത എന്ന് പ്രശസ്ത അറബ് സിനിമാ സംവിധായകന്‍ സയിദ്‌ അല്‍ ദാഹ് രി പറഞ്ഞു. ചലച്ചിത്രോത്സവ ങ്ങള്‍ സിനിമകളെ ക്രിയാത്മക മായി തിരിച്ചു കൊണ്ട് വരികയും ഒരു സംസ്കാരത്തെ നില നിര്‍ത്താന്‍ സഹായിക്കുകായും ചെയ്യുമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

കേരള സോഷ്യല്‍ സെന്റര്‍ , പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട്‌ ഗ്രൂപ്പ് എന്നിവര്‍ സംയുക്ത മായി കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ സംഘടിപ്പിച്ച ദൃശ്യ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

drishya-opening-by-saeed-al-dhahri-ePathram

ചലച്ചിത്രോത്സവ ത്തിന്റെ ഭാഗമായി മലയാള ത്തിലെ മഹാ പ്രതിഭ യായിരുന്ന സത്യന്റെ നൂറാം ജന്മ വാര്‍ഷിക ത്തോട് അനുബന്ധിച്ച് നടത്തിയ പോസ്റ്റര്‍ പ്രദര്‍ശനം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു. മലയാള സിനിമ യുടെ ചരിത്രം വിളിച്ചോതുന്നതായി ഈ പ്രദര്‍ശനം എന്ന് അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ തന്നെ ആദ്യമായി നടന്ന ഈ പോസ്റ്റര്‍ പ്രദര്‍ശനം ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

drishya-film-fest-2012-momento-mulakkuzha-ePathram

ഫെസ്റ്റിവല്‍ ലോഗോ രൂപകല്‍പന ചെയ്ത ആര്‍ട്ടിസ്റ്റ് രാജീവ് മുളക്കുഴ ക്കുള്ള ഉപഹാരം കെ. എസ്.സി. വൈസ് പ്രസിഡന്റ്‌ ബാബു വടകര നല്‍കി.

drishya-film-fest-2012-faisal-bava-ePathram

കെ. എസ്. സി വനിതാ വിഭാഗം സെക്രട്ടറി ശാഹിധനി വാസു, കവി അസമോ പുത്തന്‍ചിറ, വി. ടി. വി ദാമോദരന്‍ , ഫൈസല്‍ ബാവ , ടി. കൃഷ്ണകുമാര്‍ , എന്നിവര്‍ സംസാരിച്ചു.

ksc-drishya-film-fest-2012-audiance-ePathram

ചലച്ചിത്രോത്സവ ത്തില്‍ പ്രദര്‍ശി പ്പിക്കുന്ന സിനിമ കളെ പറ്റി ഫാസില്‍ വിശദീകരിച്ചു, തുടര്‍ന്ന്‍ ഇറ്റാലിയന്‍ സംവിധായകന്‍ ഉബെര്‍ട്ടോ പസോളിനി ശ്രീലങ്കന്‍ ഭാഷ യായ സിംഹള യില്‍ എടുത്ത ‘ മച്ചാന്‍ ‘പ്രദര്‍ശിപ്പിച്ചു. ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ശിച്ച മികച്ച സിനിമ കളാണ് ഇവിടെ പ്രദര്‍ശി പ്പിക്കുന്നത്.

ഫെബ്രുവരി 17 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍‍ ഫ്രഞ്ച് – അറബ്, റഷ്യന്‍ , ഇന്ത്യന്‍ ഭാഷ കളിലെ നാലു സിനിമ കള്‍ പ്രദര്‍‍ശിപ്പിക്കും. ഗിരീഷ്‌ കാസറ വള്ളി യുടെ ‘ദ്വീപ ‘ (കന്നഡ ), Incendies ( Denis Villeneuve / French – Arabic), an Occurence at Owl Creek Bridge (Robert Enrico / French), The Return (Andrey Zvyagintsev / Russian) എന്നിവ യാണ് സിനിമകള്‍ .

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കതിര്‍മണികള്‍ അരങ്ങേറി

February 17th, 2012

kera-kathir-manikal-folk-song-ePathram
കുവൈത്ത് : കുവൈത്തിലെ മതേതര മലയാളി കൂട്ടായ്മയായ കേരള അസോസി യേഷന്‍  സംഘടിപ്പിച്ച നാടന്‍ പാട്ട് മത്സരം ‘കതിര്‍മണികള്‍ ‘കുവൈത്ത് മലയാളി സമൂഹത്തിന്റെ ഗൃഹാതുര സ്മരണ ഉണര്‍ത്തിയ ആഘോഷമായി മാറി.

നാടന്‍ കലാ രൂപങ്ങളുടെ ദൃശ്യാവിഷ്‌കാര ത്തോടെ നടത്തിയ നാടന്‍ പാട്ട് മത്സരം ഉയര്‍ന്ന നിലവാരം കൊണ്ടും വന്‍ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയ മായിത്തീര്‍ന്നു. ജൂനിയര്‍ , സീനിയര്‍ വിഭാഗ ങ്ങളില്‍ ആയി സംഘടിപ്പിച്ച മത്സര ത്തില്‍ കുവൈത്തിലെ വിവിധ കലാ ട്രൂപ്പു കളിലായി നൂറോളം കലാ കാരന്മാര്‍ മാറ്റുരച്ചു.
kathir-manikal-folk-song-ePathram

സാംസ്‌കാരിക അധിനിവേശം മലയാളിയുടെ സംസ്‌കൃതിയെ അനുദിനം നശിപ്പിച്ചു കൊണ്ടിരിക്കുന്ന ആനുകാലിക സാഹചര്യത്തില്‍ മണ്ണിന്റെ മണമുള്ള കലാ രൂപങ്ങളെ പ്രവാസി സമൂഹ ത്തിനിടയില്‍ നില നിര്‍ത്തുകയും പ്രോത്സാ ഹിപ്പിക്കുകയും ചെയ്യുക എന്ന സാംസ്‌കാരിക ഉത്തരവാദിത്വ മാണ് കതിര്‍ മണികള്‍ നാടന്‍ പാട്ട് മത്സര ത്തിലൂടെ കേരള അസോസിയേഷന്‍ ഏറ്റെടുത്തത്.

unni-maya-open-kathir-manikal-with-lighting-ePathram
ഉദ്ഘാടന ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീലാല്‍ സ്വാഗതം പറഞ്ഞു. കേരള അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ കലാം അദ്ധ്യക്ഷന്‍ ആയിരുന്നു. കുവൈത്തിലെ പ്രമുഖ പ്രവാസി സാഹിത്യ കാരന്‍ കൈപ്പട്ടൂര്‍ തങ്കച്ചന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫെസ്റ്റിവല്‍ ഓഫ് പീസ് ആത്മീയ സമ്മേളനം
Next »Next Page » ഇന്ത്യന്‍ സിനിമകള്‍ ജീവിതത്തോട് തൊട്ടു നില്‍ക്കുന്നത് : സയിദ്‌ അല്‍ ദാഹ് രി »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine