അബുദാബി : ജീവകാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്ത നങ്ങള്‍ നടത്തുന്ന അബുദാബി മലയാളി സമാജ ത്തിന്‍റെ കാരുണ്യ വര്‍ഷം ഇരു വൃക്കകളും തകരാറിലായ ലാലു ലമണന് ആശ്വാസമായി.
കാട്ടാക്കട സ്വദേശി ലാലു ലമണന്‍റെ വൃക്ക മാറ്റി വെക്കല്‍ ചികിത്സയ്ക്കായി സമാജം വെല്‍ഫെയര്‍ സെക്രട്ടറി അഷറഫ് പട്ടാമ്പിയുടെ നേതൃത്വ ത്തില്‍ സമാഹരിച്ച തുക, ലാലു ലമണന്‍റെ ബന്ധുവിന് മുസഫ ഫ്യൂച്ചര്‍ അക്കാദമി സ്‌കൂളില്‍ നടന്ന വിപുലമായ ചടങ്ങില്‍ കൈമാറി ക്കൊണ്ടാണ് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മറ്റൊരു തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ചത്. സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍, ബി. യേശുശീലന്‍, സതീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഇരു വൃക്ക കളുടെയും പ്രവര്‍ത്തനം നിലച്ച മണ്ണാര്‍ക്കാട് നാരങ്ങപ്പറ്റ യിലെ പാറോക്കോട്ടില്‍ മുഹമ്മദി ന്‍റെ അഭ്യര്‍ത്ഥനയെ മാനിച്ച് അദ്ദേഹ ത്തിന്‍റെ ചികിത്സയ്ക്ക് വേണ്ട തുക സമാഹരിക്കുന്ന തിരക്കിലാണ് സമാജം വെല്‍ഫെയര്‍ കമ്മിറ്റി. അടുത്തു തന്നെ സമാജ ത്തില്‍ നടക്കുന്ന പൊതു വേദിയില്‍ പ്രസ്തുത സഹായം നല്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
-അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.