ബോംബെ എസ്. കമാലിനെ ആദരിക്കുന്നു

November 27th, 2011

musician-bombay-s-kamal-ePathramദുബായ്  : പ്രശസ്ത ഗായകനും സംഗീത സംവിധായക നുമായ ബോംബെ എസ്. കമാലിനെ സഹായിക്കാനും  പാടി പതിഞ്ഞ ആദ്ദേഹത്തിന്‍റെ പാട്ടുകള്‍ കോര്‍ത്തിണക്കി വിപുലമായ രീതിയില്‍ സംഗീത നിശ സംഘടി പ്പിക്കാനും ബഷീര്‍ തിക്കോടി യുടെ നേതൃത്വ ത്തില്‍ സബാ ജോസഫ്, ഷംസുദ്ദീന്‍ നെല്ലറ, ജ്യോതികുമാര്‍ എന്നിവര്‍ രക്ഷാധികാരി കളുമായുള്ള സ്വാഗത സംഘം കമ്മിറ്റി രൂപവല്‍ക്കരിച്ചു.

നിരവധി സിനിമ കള്‍ക്ക് സംഗീതം നല്‍കിയ ബോംബെ എസ്. കമാല്‍ നൂറു കണക്കിന് പാട്ടുകള്‍ മലയാള ത്തിന് സംഭാവന ചെയ്തിട്ടുണ്ട്. മുഹമ്മദ് റഫിയുടെ പാട്ടുകള്‍ ആലപിച്ച് ഗാനാസ്വാദകരെ വിസ്മയിപ്പിച്ച കമാലിന്‍റെ ആദ്യ ഗള്‍ഫ് പ്രോഗ്രാം കൂടിയാണ് ജനുവരി ആദ്യവാരം ദുബൈയില്‍ അരങ്ങേറുന്നത്.

സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത കമാലിനെ സഹായി ക്കാനുള്ള ഉദ്യമ ങ്ങള്‍ക്ക് യു. എ. ഇ. യിലെ സഹൃദയരാണ് നേതൃത്വം നല്‍കുന്നത്.

യോഗത്തില്‍ സബാ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ നെല്ലറ ഉദ്ഘാടനം ചെയ്തു. എം. സി. എ. നാസര്‍, ചന്ദ്രന്‍ ആയഞ്ചേരി, ഷുക്കൂര്‍ ഉടുമ്പുന്തല, അമീറലി, നാസര്‍ ഊരകം, ഷാജി ഹനീഫ്, കാസിം കളത്തില്‍, ഷാനവാസ് ചാവക്കാട് എന്നിവര്‍ സംസാരിച്ചു. സുബൈര്‍ വെള്ളിയോട് സ്വാഗതവും അന്‍വര്‍ മാജിക് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‌സഹൃദയ അവാര്‍ഡ് : എന്‍ട്രികള്‍ ക്ഷണിക്കുന്നു

November 27th, 2011

ദുബായ് : കേരളാ റീഡേഴ്‌സ് ആന്‍റ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (വായനക്കൂട്ടം), സലഫി ടൈംസ് ഫ്രീ ജേര്‍ണല്‍ എന്നിവര്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തി യിട്ടുള്ള സഹൃദയ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. നാലു പതിറ്റാണ്ടായി വിവിധ ജനസേവന കര്‍മ്മ രംഗങ്ങളില്‍ അര്‍ഹരായ, തെരഞ്ഞെടുക്ക പ്പെടുന്നവര്‍ക്ക് നാട്ടിലും മറുനാട്ടിലും സമ്മാനിക്കുന്നതാണ് സഹൃദയ അവാര്‍ഡ്.

സാഹിത്യ സാംസ്കാരിക മണ്ഡല ത്തിലെ പ്രമുഖരായവര്‍ ഉള്‍ക്കൊള്ളുന്ന അവാര്‍ഡ്‌ നിര്‍ണ്ണയ ഉപദേശക സമിതിയും സലഫി ടൈംസ് ഓണ്‍ലൈന്‍ വഴി ജനകീയാംഗീകാര ത്തോടെ യുമാണ് സഹൃദയ അവാര്‍ഡ്‌ ജേതാക്കളെ കണ്ടെത്തുന്നത്. എന്‍ട്രികള്‍ ഡിസംബര്‍ 15 ന് മുന്‍പേ അയയ്ക്കണം

അയക്കേണ്ടതായ വിലാസം :
കോര്‍ഡിനേറ്റര്‍, സഹൃദയ അവാര്‍ഡ് കമ്മിറ്റി, 43/656, ആനന്ദ് ഭവന്‍, കൊച്ചിന്‍. 18. ഇ-മെയില്‍ : vayanadubai at gmail dot com

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല പാചക മത്സരം : ‘കൈപ്പുണ്യം’ ഏഴ് പേര്‍ പാചക റാണിമാര്‍

November 27th, 2011

kala-coocking-competition-ePathram
അബുദാബി : കല അബുദാബി വാര്‍ഷികാ ഘോഷത്തിന്‍റെ ഭാഗമായി അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ‘കൈപ്പുണ്യം’ പാചക മത്സര ത്തില്‍ ഏഴുപേര്‍ പാചക റാണി മാരായി.

വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍, പായസം വിഭാഗ ത്തിലാണ് രുചിക്കൂട്ടു കളുടെ വൈവിധ്യ മൊരുക്കി അബുദാബി യിലെ വീട്ടമ്മമാര്‍ രുചി മത്സരം ഒരുക്കിയത്.

വെജിറ്റേറിയന്‍ വിഭാഗത്തില്‍ തങ്കം മുകുന്ദന്‍ ഒന്നാം സ്ഥാനവും സീനാ അമര്‍ സിംഗ് രണ്ടാം സ്ഥാനവും ഫൗസിയ സിദ്ദിഖ് മൂന്നാം സ്ഥാനവും നേടി. നോണ്‍ വെജിറ്റേറിയന്‍ വിഭാഗ ത്തില്‍ ഗീതാ സുബ്രഹ്മണ്യ നാണ് മികച്ച പാചക ക്കാരിയായത്. തഫ്‌സീജ രണ്ടാം സ്ഥാനവും ജബീന ഷൗക്കത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച പായസം ഉണ്ടാക്കിയ സ്വപ്ന സുന്ദരം ആണ് പായസ വിഭാഗ ത്തില്‍ കൈപ്പുണ്യം തെളിയിച്ചത്.

വ്യത്യസ്തമായ ശൈലിയും രുചി വൈവിധ്യവും ആകര്‍ഷക മായ പ്രദര്‍ശനവും പാചക മത്സരത്തെ വര്‍ണാഭമാക്കി. കല വനിതാ വിഭാഗം കണ്‍വീനര്‍ ജയന്തി ജയനും ജോയിന്‍റ് കണ്‍വീനര്‍ സായിദാ മെഹബൂബും ‘കൈപ്പുണ്യ’ത്തിന് നേതൃത്വം നല്കി.

ദുബായ് മെട്രോ പൊളിറ്റന്‍ ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫ് ജോസ് ആലപ്പാടന്‍, അബുദാബി ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബിലെ പാചക വിദഗ്ധന്‍ വര്‍ഗീസ് എന്നിവരാണ് മത്സര ത്തിന് വിധി കര്‍ത്താക്കളായത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അല്‍ ഐന്‍ സെന്‍റ് ജോര്‍ജ് കത്തീഡ്രലില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍

November 26th, 2011

alain-st-george-jacobite-church-epathram
അബുദാബി : അല്‍ ഐന്‍ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സിംഹാസന കത്തീഡ്രല്‍ പള്ളിയില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന് ഒരുക്കം തുടങ്ങി. ഡിസംബര്‍ 2 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്കാണ് കൊയ്ത്തുത്സവം ആരംഭിക്കുക.

കേരളീയ ഗ്രാമീണോത്സവ മാതൃകയില്‍ സംഘടിപ്പിക്കുന്ന ഉത്സവ ത്തിന് ഇടവക വികാരി ഫാ. മത്തായി ക്കുഞ്ഞ് ചാത്തനാട്ടുകുടി, ജനറല്‍ കണ്‍വീനര്‍ ജെയിംസ് പി. മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.

നാടന്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാളുകളും വൈവിധ്യമാര്‍ന്ന കലാപരിപാടി കളും ചെണ്ടമേളവും സംഘടിപ്പിക്കും. അന്നേ ദിവസം നടത്തുന്ന നറുക്കെടുപ്പില്‍ സമ്മാനമായി നല്‍കുന്നത് മിത്‌സുബിഷി  ലാന്‍സര്‍ കാര്‍ ആയിരിക്കുമെന്ന് പള്ളി സെക്രട്ടറി ജോസഫ് വര്‍ഗീസ്, ട്രസ്റ്റി ജേക്കബ് വി. തോമസ് എന്നിവര്‍ അറിയിച്ചു. കൊയ്ത്തുത്സവ ത്തിന് മുന്നോടിയായി വിവിധ കമ്മിറ്റി കള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തന ങ്ങള്‍ ആരംഭിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജലീല്‍ രാമന്തളിക്കും ബി. എസ്‌. നിസാമുദ്ധീനും പുരസ്കാരം

November 26th, 2011

jaleel-ramanthali-bs-nisamuddeen-epathram

അബുദാബി : മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാര ങ്ങള്‍ക്ക് മിഡിലീസ്റ്റ് ചന്ദ്രിക അബുദാബി ബ്യൂറോ ചീഫ്‌ ജലീല്‍ രാമന്തളിയും ഗള്‍ഫ്‌ മാധ്യമം സീനിയര്‍ കറസ്പോണ്ടന്‍റ് ബി. എസ്‌. നിസാമുദ്ധീനും അര്‍ഹരായി.

ഗ്രന്ഥരചന, പത്ര പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് സമഗ്ര സംഭാവന യ്ക്കുള്ള പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ജലീല്‍ രാമന്തളിക്ക് നല്‍കുന്നത്. പത്തോളം പുസ്തകങ്ങള്‍ തയ്യാ റാക്കിയ ജലീല്‍ രാമന്തളി, യു.എ.ഇ.യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്‍റെ ജീവ ചരിത്രം ആദ്യ മായി മലയാള ത്തില്‍ പുറത്തിറക്കി. ഇന്തോ – അറബ് ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തരത്തില്‍ നിരവധി രചനകള്‍ നടത്തിയതിനെ കമ്മിറ്റി പ്രശംസിച്ചു.

സാമൂഹിക പ്രസക്തി യുള്ള വിഷയ ങ്ങളില്‍ പ്രവാസി കള്‍ക്കിടയില്‍ ബോധവല്‍കരണ ലക്ഷ്യത്തോടെ നിസാമുദ്ധീന്‍ തയ്യാറാക്കിയ നിരവധി വാര്‍ത്തകള്‍ മുന്‍ നിറുത്തിയാണ് സമഗ്ര സംഭാവന യ്ക്കുള്ള പി. കുഞ്ഞിക്കോയ തങ്ങള്‍ അവാര്‍ഡ് ബി. എസ്‌. നിസാമുദ്ധീന് നല്‍കുന്നത്.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ഇദ്ദേഹം 2000 മുതല്‍ മാധ്യമ ത്തില്‍ ജോലി ചെയ്യുന്നു. മൂന്നു വര്‍ഷ ങ്ങളായി ഗള്‍ഫ് മാധ്യമ ത്തില്‍ സീനിയര്‍ സബ് എഡിറ്ററാണ്. 2010 ലെ ചിരന്തന മാധ്യമ പുരസ്കാരം നേടിയിരുന്നു.

ഉപഹാരവും പ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ്‌ ജനുവരി അവസാന വാരം സമ്മാനിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page — « Previous « യു.എ.ഇ. അവധി ദിനങ്ങള്‍ ഒരുമിച്ചാക്കി
Next » — Next Page » അല്‍ ഐന്‍ സെന്‍റ് ജോര്‍ജ് കത്തീഡ്രലില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ »



  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine