
അബുദാബി : യു. എ. ഇ. യിലെ വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ വെണ്മ യു. എ. ഇ. യുടെ ഓണം – ബക്രീദ് ആഘോഷ ങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.
നവംബര്‍ 18 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെ ദുബായ് മംസാര്‍ പാര്‍ക്കില്‍ നടക്കുന്ന ‘ഓണം – ഈദ് സംഗമ’ ത്തില്‍ അത്തപ്പൂക്കളം, അംഗ ങ്ങളുടെയും കുട്ടികളു ടെയും കലാ കായിക നര്‍മ്മ പരിപാടി കള്‍, വിവിധ മല്‍സര ങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

അബുദാബി മലയാളി സമാജ ത്തില്‍ സംഘടിപ്പിച്ച അബുദാബി യൂണിറ്റ് സമ്മേളന ത്തിലാണ് സ്വാഗത സംഘം രൂപീകരിച്ചത്. വെണ്മ വൈസ് പ്രസിഡന്‍റ് സുദര്‍ശന്‍ അദ്ധ്യക്ഷത വഹിച്ചു. സമാജം പ്രസിഡന്‍റ് മനോജ് പുഷ്കര്‍ മുഖ്യാതിഥി യായി പങ്കെടുത്തു. രാജേന്ദ്രന്‍ വെഞ്ഞാറമൂട് സ്വാഗതവും ജ്യോതി കുമാര്‍ നന്ദിയും പറഞ്ഞു.
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : രാജേന്ദ്രന്‍ വെഞ്ഞാറമൂട് 050 566 38 17 , സുദര്‍ശനന്‍ 050 545 96 41









അബുദാബി : കല അബുദാബിയും ബ്ലാക്ക് & വൈറ്റ് കല്ലൂരാവി ക്ലബ്ബും സംയുക്ത മായി മലയാളി സമാജ ത്തില്‍ ഇന്‍റര്‍ യു. എ. ഇ. കബഡി ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. യു. എ. ഇ. യിലെ വിവിധ നഗര ങ്ങളില്‍ നിന്നുള്ള ഇരുപതോളം ടീമുകള്‍ ഏറ്റുമുട്ടും. നവംബര്‍ 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുക. നോക്കൗട്ട് അടിസ്ഥാന ത്തില്‍ നടക്കുന്ന ടൂര്‍ണമെന്‍റ് രാത്രി 9 ന് സമാപിക്കും. 

























