കെ. എസ്. സി. വനിതാ വിഭാഗം – ബാല വേദി കമ്മിറ്റി

May 19th, 2023

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ (കെ. എസ്. സി.) 2023-24 പ്രവർത്തന വർഷത്തെ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രീത നാരായണൻ (കൺവീനർ), ചിത്ര ശ്രീവത്സൻ, ഷൽമ സുരേഷ് (ജോയിന്‍റ് കൺവീനർമാർ) എന്നിവര്‍ നേതൃത്വം നല്‍കുന്ന വനിതാ വിഭാഗം കമ്മിറ്റിയിൽ അഞ്ജലി ജസ്റ്റിൻ, സുമ വിപിൻ, ബോബി ബിജിത്ത്, മിനി രവീന്ദ്രൻ, അനു ജോൺ, അനീഷ ഷഹീർ, പ്രജിന അരുൺ, പ്രീതി സജീഷ്, രജിത വിനോദ്, റീന നൗഷാദ്, സൗമ്യ അനൂപ്, ഡോ. പ്രതിഭ, നാസിയ ഗഫൂർ, അമീന ഹിഷാം, ശ്രീജ വർഗ്ഗീസ് എന്നിവരേയും അംഗങ്ങളായി തെരഞ്ഞെടുത്തു.

പുതിയ പ്രവർത്തന വർഷത്തെ ബാലവേദി ഭാരവാഹി കളായി അഥീന ഫാത്തിമ (പ്രസിഡണ്ട്), നീരജ് വിനോദ് (സെക്രട്ടറി), അമുദ വിനയൻ, ഷസാ സുനീർ (വൈസ് പ്രസിഡണ്ടുമാര്‍), സൈറ ഗ്രേസ് ഷിജു, യാസീൻ അയൂബ് (ജോയിന്‍റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

* KSC Twitter

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മാധുര്യമേറിയ മാമ്പഴങ്ങളുമായി ലുലുവിൽ മാംഗോ മാനിയ

May 18th, 2023

lulu-mango-mania-2023-ePathram
അബുദാബി : യു. എ. ഇ. യിലെ ലുലു ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ മാംഗോ മാനിയ ആരംഭിച്ചു. അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു അബുദാബി – അല്‍ ദഫ്ര റീജ്യണല്‍ ഡയറക്ടർ അബൂബക്കർ ടി. പി. യുടെ സാന്നിദ്ധ്യത്തിൽ അബുദാബി കാർഷിക കാര്യ വിഭാഗം എക്‌സി ക്യൂട്ടീവ് ഡയറക്ടർ മുബാറക് അൽ ഖുസൈലി അൽ മൻസൂരി മാംഗോ മാനിയ ഉദ്ഘാടനം ചെയ്തു.

ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മാംഗോ മാനിയയില്‍ 15 രാജ്യങ്ങളിൽ നിന്നുള്ള 75 -ല്‍ അധികം മാമ്പഴ ഇനങ്ങള്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 23 വരെ മാംഗോ മാനിയ നീണ്ടു നിൽക്കും.

actor-antoney-peppe-inaugurate-lulu-mango-mania-in-dubai-ePathram

ഇന്ത്യയിൽ നിന്നുള്ള ബദാമി, അല്‍ഫോന്‍സോ, ഹിമപസന്ത്, നീലം, പോൻസേ, സെലാസേഷൻ, ഗെലന്ത്, ഹിന്ദി, ടോമി, കുരി, സെനാര, സിബ്ധ, സുഡാനി തുടങ്ങിയ വിവിധ രാജ്യങ്ങളിലെ എറ്റവും മുന്തിയ ഇനങ്ങളാണ് ലുലുവില്‍ ലഭ്യമാവുക.  യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും ലഭ്യമാണ്.

വൈവിധ്യമാര്‍ന്ന മാമ്പഴങ്ങളുടെ ഈ മേളക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നു. വർഷങ്ങളായി ഉപഭോക്താക്കളിൽ നിന്ന് വൻ പിന്തുണയാണ് മാമ്പഴ മേളക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്രാവശ്യവും മാംഗോ മാനിയ വൻ വിജയം ആയി തീരും എന്നു തന്നെ യാണ് പ്രതീക്ഷ എന്നും ലുലു അധികൃതർ പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ എക്സലന്‍സ് അവാർഡ് രോ​ഹി​ത് മു​ര​ളിയ ഏറ്റു വാങ്ങി

May 18th, 2023

rohith-muralya-of-india-palace-restaurant-receive-sheikh-khalifa-excellence-award-ePathram

അബുദാബി : യു. എ. ഇ. പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാ കര്‍തൃത്വത്തില്‍ ഏര്‍പ്പെടു ത്തിയ ശൈഖ് ഖലീഫ എക്സലന്‍സ് അവാർഡിന് മലയാളി യുവ വ്യവസായി‌യും ഇന്ത്യ പാലസ് റെസ്റ്റോറന്‍റ് ശൃംഖലയുടെ മേധാവിയുമായ രോഹിത് മുരളിയ അർഹനായി.

അബുദാബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ അബുദാബി കിരീട അവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍, രോഹിത് മുരളിയക്ക് ശൈഖ് ഖലീഫ എക്സലന്‍സ് അവാർഡ് സമ്മാനിച്ചു. വിവിധ വകുപ്പു മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ മറ്റു അവാര്‍ഡ് ജേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലുലു എക്സ് ചേഞ്ച് 280-ാമത് ശാഖ ദുബായ് ഇന്‍വെസ്റ്റ് മെന്‍റ് പാര്‍ക്കില്‍ തുറന്നു

May 16th, 2023

lulu-exchange-in-dubai-investment-park-2-town-mall-inaugurated-by-adeeb-ahamed-ePathram
ദുബായ് : ലുലു ഫിനാൻഷ്യൽ ഹോള്‍ഡിംഗ്സിനു കീഴിലുള്ള ലുലു എക്സ് ചേഞ്ചിന്‍റെ 280-ാമത് ആഗോള ശാഖ ദുബായ് ഇന്‍വെസ്റ്റ് മെന്‍റ് പാർക്ക് (ഡി. ഐ. പി.) -2 ലെ ടൗൺ മാളില്‍ പ്രവര്‍ത്തനം തുടങ്ങി. സീനിയർ കമ്പനി മാനേജ്മെന്‍റ് സാരഥികളുടെ സാന്നിദ്ധ്യത്തിൽ ലുലു ഫിനാൻഷ്യൽ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.

യു. എ. ഇ. യിലെ ക്രോസ്-ബോർഡർ പേയ്‌മെന്‍റു കളിലും കറൻസി എക്സ് ചേഞ്ച് മേഖലയിലും മുൻനിര സേവന ദാതാക്കളായ ലുലു എക്‌സ്‌ ചേഞ്ച്, ദുബായിൽ ഡി. ഐ. പി.-2 ന്‍റെ വാണിജ്യ മേഖലയിൽ രാജ്യത്തെ 93-ാമത്തെ ശാഖയാണ്.

ക്രോസ്-ബോർഡർ പേയ്‌ മെന്‍റുകൾ, ഡബ്ല്യു. പി. എസ്., ഫോറിൻ എക്‌സ്‌ ചേഞ്ച് സേവനങ്ങൾ എന്നിവ ഈ ബ്രാഞ്ചി ലൂടെ മേഖലയിലെ താമസക്കാർക്കും ബിസിനസ്സുകൾക്കും സാദ്ധ്യമാകും.

യു. എ. ഇ. സമ്പദ്‌വ്യവസ്ഥയുടെ ദ്രുത ഗതിയിലുള്ള വളർച്ചക്കും വാണിജ്യത്തിന്‍റെയും വിനോദ സഞ്ചാര ത്തിന്‍റെയും ആഗോള കേന്ദ്രം ആയി ഉയർന്നു വരുന്നതിന് അനുസൃതമായി ലുലു വിന്‍റെ ശൃംഖല വിപുലീകരിക്കുന്നതിൽ അഭിമാനിക്കുന്നു.

ഡി. ഐ. പി.-2 മേഖല ദുബായിലെ വാണിജ്യ പരമായി സജീവമായ ഒരു മേഖലയാണ്, ഇവിടെ ഒരു പുതിയ ശാഖ തുറന്നതിൽ സന്തോഷമുണ്ട്, അത് ഞങ്ങളുടെ സേവനങ്ങൾ പ്രാദേശിക സമൂഹവുമായി അടുപ്പിക്കാൻ പ്രാപ്തരാക്കുന്നു. അതോടൊപ്പം ലുലു വിന്‍റെ ഡിജിറ്റൽ പേയ്‌മെന്‍റ് ആപ്ലിക്കേഷന്‍ ലുലു മണിയിലേക്കു മാറാൻ ആഗ്രഹിക്കുന്നവർക്കുള്ള സേവന കേന്ദ്രമായും പുതിയ ബ്രാഞ്ച് പ്രവര്‍ത്തിക്കും എന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റോഡുകളില്‍ മുന്നറിയിപ്പുമായി ഫ്ലാഷ്‍ ലൈറ്റുകൾ

May 16th, 2023

abudhabi-police-road-alert-system-in-highways-ePathram
അബുദാബി : ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്ന പുതിയ ഫ്ലാഷ്‍ ലൈറ്റുകൾ അബുദാബി യിലെ പ്രധാന റോഡുകളില്‍ സ്ഥാപിച്ചു. റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി അബു ദാബി പൊലീസ് ഒരുക്കിയ ഈ റോഡ് അലേർട്ട് സംവിധാനം വഴി ഹൈവേകളിലെ വാഹന അപകടം, കൂടാതെ കാറ്റ്, മണല്‍ക്കാറ്റ്, മൂടല്‍ മഞ്ഞ്, മഴ തുടങ്ങിയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്‍കും.

റോഡില്‍ അപകടം ഉണ്ടായാല്‍ ഡ്രൈവര്‍മാരെ അറിയിക്കാന്‍ ചുവപ്പ്, നീല നിറങ്ങളില്‍ ലൈറ്റുകള്‍ മിന്നിക്കൊണ്ടിരിക്കും.

മൂടല്‍ മഞ്ഞ്, പൊടി, മഴ തുടങ്ങിയ അസ്ഥിരമായ കാലാവസ്ഥയില്‍ മുന്നറിയിപ്പ് നല്‍കാന്‍ മഞ്ഞ നിറത്തിലാണ് ഫ്‌ളാഷ് ലൈറ്റുകള്‍ മിന്നുക.

ഇതുവഴി ഡ്രൈവര്‍മാര്‍ വേഗത കുറക്കുകയും സുരക്ഷ ഉറപ്പാക്കാൻ കഴിയുകയും ചെയ്യും. സൗരോർജ്ജവും ബാറ്ററിയും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഓരോ 200 മീറ്ററിലും സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ രാപ്പകല്‍ ഭേദമന്യേ നിറം വ്യക്തമാകുന്ന തരത്തില്‍ പ്രകാശിക്കും. 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇസ്ലാമിക് സെന്‍റര്‍ കമ്മിറ്റി: പി. ബാവാ ഹാജി – അഡ്വ. മുഹമ്മദ് കുഞ്ഞി ടീം വീണ്ടും
Next »Next Page » ലുലു എക്സ് ചേഞ്ച് 280-ാമത് ശാഖ ദുബായ് ഇന്‍വെസ്റ്റ് മെന്‍റ് പാര്‍ക്കില്‍ തുറന്നു »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine