സി. എം. കുട്ടി അവാര്‍ഡ് പി. എ. ഇബ്രാഹിം ഹാജിക്ക് സമ്മാനിച്ചു

January 31st, 2011

kmcc-cm-kutty-award-epathram

ദുബായ് : വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം ലീഗും പോഷക സംഘടന കളും നടത്തുന്ന പ്രവര്‍ത്തന ങ്ങള്‍ സമൂഹ ത്തിന് മാതൃക യാണെന്നും ഇത്തരം പ്രവര്‍ത്തന ങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രവര്‍ത്ത നങ്ങളാണ് പി. എ. ഇബ്രാഹിം ഹാജി നടത്തി ക്കൊണ്ടി രിക്കുന്ന തെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. പറഞ്ഞു.
 
 
ദുബായ് തൃശൂര്‍ ജില്ലാ കെ. എം. സി. സി. മുന്‍ എം. എല്‍. എ. യും മുസ്ലിം ലീഗ് നേതാവു മായിരുന്ന ഡോ. സി. എം. കുട്ടിയുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരം വിദ്യാഭ്യസ രംഗത്തെ സമഗ്ര സംഭാവന യ്ക്ക് പി. എ. ഇബ്രാഹിം ഹാജിക്ക് നല്‍കി സംസാരിക്കുക യായിരുന്നു അദ്ദേഹം.

ന്യൂന പക്ഷങ്ങള്‍ കേരള ത്തിലെ വിദ്യാഭ്യാസ രംഗത്ത്‌ നടത്തുന്ന പ്രവര്‍ത്തന ങ്ങള്‍ ഇനിയും മുന്നോട്ടു പോകണം എന്നും ഇത്തരം ശ്രമങ്ങളി ലൂടെ ലോകത്തിനു തന്നെ മാതൃക യാവണം എന്നും വിദ്യാഭ്യാസ വകുപ്പ്‌ മുന്‍ മന്ത്രിയുമായ  ഇ. ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
 
ദുബായ് കേരള ഭവന്‍ റസ്‌റ്റോറണ്ടില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ജമാല്‍ മനയത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് വെട്ടുകാട് സ്വാഗതം പറഞ്ഞു. ജൂറി അംഗവും സി. എം. കുട്ടി യുടെ കുടുംബാംഗ വുമായ അഡ്വ.  ഷബീല്‍ ഉമ്മര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.

ദുബായ് കെ. എം. സി. സി.  പ്രസിഡന്‍റ് എളേറ്റില്‍ ഇബ്രാഹിം, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഉബൈദ് ചേറ്റുവ, ഖാദര്‍ഹാജി തിരുവനന്തപുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
 
അവാര്‍ഡ് സ്വീകരിച്ച് പി. എം.  ഇബ്രാഹിം ഹാജി സംസാരിച്ചു.

ട്രഷറര്‍ ഖമറുദ്ദീന്‍,  ഭാരവാഹികളായ അലി കാക്കശ്ശേരി, കെ. എ. ജബ്ബാര്‍,  ടി. കെ അലി, എന്‍. കെ. ജലീല്‍, ടി. എസ്. നൗഷാദ്, കെ. എസ്. ഷാനവാസ്, അഷ്‌റഫ് പിള്ളക്കാട് എന്നിവര്‍ സംബന്ധിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. എ. ഫാറൂഖ് നന്ദി പറഞ്ഞു.

- pma

വായിക്കുക: ,

1 അഭിപ്രായം »

ആസ്വാദകര്‍ക്ക് ഗസല്‍മഴ ഒരുക്കി ‘ഖയാല്‍’

January 31st, 2011

khayal-gazal-singer-yoonus-epathram

അബുദാബി : കേരളാ സോഷ്യല്‍  സെന്‍ററില്‍   യുവ കലാ സാഹിതി ഒരുക്കിയ ‘ഖയാല്‍’ എന്ന ഗസല്‍ സംഗീത പരിപാടി വന്‍ ജന പങ്കാളിത്തം കൊണ്ടും ആലാപന മാധുര്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. യൂനുസ് ബാവ,  അബ്ദുല്‍ റസാഖ് എന്നീ യുവ ഗായകര്‍ ആയിരുന്നു ഗാനങ്ങള്‍ ആലപിച്ചത്.

തുടക്കം മുതല്‍ ഒടുക്കം വരെ പരിപാടി ആസ്വദിച്ച സംഗീത പ്രേമി കളുടെ ആവേശവും ഇടപെടലുകളും ഗസല്‍ സംഗീത ത്തിന് അബുദാബി യില്‍ ഏറെ ആരാധകര്‍ ഉണ്ടെന്നു വ്യക്തമാക്കി.

അന്തരിച്ച പ്രശസ്ത  സംഗീതജ്ഞന്‍ ഭീംസെന്‍ ജോഷി ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരംഭിച്ച ഖയാല്‍,  അദ്ദേഹ ത്തിന്‍റെ പ്രശസ്ത മായ ഗാനം ‘മിലേ സുര്‍ മേരാ തുമാരാ…’ അവതരിപ്പിച്ച പ്പോള്‍ കാണികളും കൂടെ ചേര്‍ന്ന് പാടിയത് വ്യത്യസ്തമായ അനുഭവമായി.

പ്രശസ്തമായ ഹിന്ദി ഗസലു കളോടൊപ്പം, മലയാള ഗസല്‍ ഗാന ശാഖ യ്ക്ക് അമൂല്യ മായ സംഭാവന കള്‍ നല്‍കിയ ഉമ്പായി,  ഷഹബാസ് അമന്‍ എന്നിവ രുടെ ഗസല്‍ ഗീതങ്ങളും ഖയാലില്‍ അവതരിപ്പിച്ചു. മുജീബ്‌ റഹ്മാന്‍, സലീല്‍ മലപ്പുറവും  സംഘവും കൈകാര്യം ചെയ്തിരുന്ന വാദ്യ സംഗീതം ഖയാല്‍ ഗസല്‍ സന്ധ്യയെ കൂടുതല്‍ ആകര്‍ഷക മാക്കി.

മലയാള ത്തിലെ എക്കാല ത്തെയും മികച്ച ഗാന ങ്ങളായ പ്രാണ സഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍…,  ഒരു പുഷ്പം മാത്രമെന്‍…,  താമസമെന്തേ വരുവാന്‍…, എന്നീ ഗാനങ്ങള്‍ കാണികള്‍ ഏറ്റെടുത്തു. സംഗീത ലോകത്തെ അമരന്‍മാരായ ബാബുരാജ്, പി. ഭാസ്‌കരന്‍ എന്നിവര്‍ക്കുള്ള അര്‍പ്പണം ആയിരുന്നു ഈ ഗാനങ്ങള്‍. 
 
 കെ. എസ്. സി. വൈസ് പ്രസിഡന്‍റ് ബാബു വടകര,  ഖയാല്‍ ഉദ്ഘാടനം ചെയ്തു. യുവ കലാ സാഹിതി അബുദാബി പ്രസിഡന്‍റ് കെ. വി. പ്രേംലാല്‍ അദ്ധ്യക്ഷത വഹിച്ചു.  സെക്രട്ടറി എം. സുനീര്‍ സ്വാഗത വും കലാവിഭാഗം സെക്രട്ടറി അബൂബക്കര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദവേദി കുടുംബ സംഗമം നടത്തി

January 31st, 2011

അബുദാബി : പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടക ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്‍ററില്‍ വിവിധ പരിപാടി കളോടെ കുടുംബ സംഗമം നടത്തി. യു. എ. ഇ.  എക്സ്ചേഞ്ച് സി. ഒ. ഒ.  വൈ. സുധീര്‍കുമാര്‍ ഷെട്ടി,  സംഗമം ഉദ്ഘാടനം ചെയ്തു.
 
പ്രസിഡന്‍റ് പി. പി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി.  മുരളി, ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍, ബി. ജ്യോതിലാല്‍,  ജനാര്‍ദ്ദന ദാസ് കുഞ്ഞിമംഗലം, എം. സുരേഷ് ബാബു, യു. ദിനേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

 ദുബായ് ചിരന്തന യുടെ പ്രഥമ സാഹിത്യ പുരസ്‌കാരം നേടിയ ജലീല്‍ രാമന്തളി,  ബൂഗി ബൂഗി അന്താരാഷ്ട്ര മത്സര ത്തില്‍ ഒന്നാം സമ്മാനം നേടിയ പ്രണവ് പ്രദീപ്, പയ്യന്നൂരിലെ റിട്ട. അദ്ധ്യാപിക കെ. ചന്ദ്രമതി ടീച്ചര്‍  എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
 
സൗഹൃദവേദി കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടി കളും അരങ്ങേറി.  കെ. ടി. പി. രമേഷ്‌, ഖാലിദ്‌ തയ്യില്‍,  എം. അബ്ബാസ്‌, കെ. കെ. ശ്രീവല്‍സന്‍, ടി. ഗഫൂര്‍, വി. വി. ശ്രീകാന്ത്‌ തുടങ്ങി യവര്‍ പരിപാടി കള്‍ക്ക്‌ നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാള കവിത ആലാപന മത്സരം : വിജയികള്‍

January 31st, 2011

അബൂദാബി: മലയാള ത്തിന്‍റെ പ്രിയ കവി ചങ്ങമ്പുഴ യുടെ ജന്മ ശതാബ്ദി യോട് അനുബന്ധിച്ച് അബുദാബി ശക്തി തിയ്യറ്റേഴ്സ്, വയസ്സിന്‍റെ അടിസ്ഥാന ത്തില്‍ സംഘടിപ്പിച്ച മലയാള കവിതാ ആലാപന മത്സര ത്തിലെ വിജയികള്‍.
 
 ഒന്‍പത് വയസ്സു മുതല്‍ 12 വയസ്സു വരെ :

1. ദേവയാനി സായ്‌നാഥ്, 2. തീര്‍ത്ഥ ഹരീഷ്, 3. ജോയല്‍ ബിജു.

പന്ത്രണ്ടു  വയസ്സു  മുതല്‍ 15 വയസ്സു വരെ :

1. റിചിന്‍ രാജന്‍, 2. അമല്‍ കാരൂത്ത്, 2. ശില്‍പ നീലകണ്ഠന്‍, 3. സ്മൃതി ത്രിലോചനന്‍, 3. അനഘ വള്ളിക്കാട്ട്  3. ആര്‍ദ്ര അയ്യപ്പത്ത്. ( ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം രണ്ടു പേരും മൂന്നാം സ്ഥാനം മൂന്നു പേരും പങ്കിട്ടു.)

18 വയസ്സു മുതല്‍ ഉള്ളവര്‍ മുതിര്‍ന്ന വരുടെ  വിഭാഗ ത്തില്‍
ഒന്നാം സ്ഥാനം. ബിന്ദു ജലീല്‍, രണ്ടാം സ്ഥാനം. ഇ. ആര്‍. ജോഷി മൂന്നാം സ്ഥാനം. അനന്തലക്ഷ്മി ശരീഫ് എന്നിവര്‍ കരസ്ഥമാക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ത്രീ ‘വിധേയത്വം’ എന്ന ചിന്തക്ക് അടിമ : വിനയ

January 31st, 2011

vinaya-police-in-ksc-epathram

അബുദാബി : പുരുഷന്‍ ‘ആധിപത്യം’ എന്ന  ചിന്തക്ക് അടിമയാണെങ്കില്‍ സ്ത്രീ ‘വിധേയത്വം’ എന്ന ചിന്തക്ക് അടിമയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക യും കേരള പോലീസ് ഉദ്യോഗസ്ഥ യുമായ എന്‍. എ. വിനയ അഭിപ്രായപ്പെട്ടു.

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗ വും വനിതാ വിഭാഗവും സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ ഏകദിന ശില്പശാല യില്‍ ‘സ്ത്രീയും സമൂഹ നിര്‍മ്മിതിയും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുക യായിരുന്നു അവര്‍.

ഇത്തര ത്തിലുള്ള അടിമ മനോഭാവ മാണ് സ്ത്രീ യുടെ ത്യാഗം പോലും ഔദാര്യ മായി കാണാന്‍ പുരുഷ സമൂഹം ഇഷ്ടപ്പെടുന്നത്. ഈ ചിന്ത യുടെ തോടുകള്‍ പൊട്ടിച്ചാണ് സ്ത്രീ സമൂഹം പുറത്തു വരേണ്ടത്. പുരുഷ നിര്‍മ്മിതമായ പല നിയമ ങ്ങളും ഇന്ന് അവനെ പാമ്പായി തിരിഞ്ഞു കൊത്തി ക്കൊണ്ടിരിക്കുക യാണ്. എഴുത്തുകാരി കൂടിയായ വിനയ നിരവധി ഉദാഹരണങ്ങള്‍ സഹിതം പറഞ്ഞു.

ബാഹ്യമായ ആധിപത്യ ശ്രമങ്ങളെ ആര്‍ജ്ജവ ത്തോടെ നേരിടുമ്പോഴും ആഭ്യന്തര മായ കൈയേറ്റ ങ്ങള്‍ക്കു മുമ്പില്‍ ദുര്‍ബ്ബലയായി ത്തീര്‍ന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു വിഭാഗ മായും, സമൂഹ ത്തിലെ പ്രോജക്ടുകള്‍ വിജയിപ്പിക്കാന്‍ ഉള്ള ഉപകരണമായും മാറിയിരിക്കുന്നു.

സ്ത്രീയ്ക്ക് സമൂഹ ത്തില്‍ തുല്യ പ്രാധാന്യം ലഭിക്കുന്ന തിനായി താന്‍ നടത്തിയ എല്ലാ പോരാട്ട ങ്ങളും വിജയം കണ്ടെങ്കിലും വ്യക്തി എന്ന നിലക്ക് അമ്പേ പരാജയ പ്പെടുകയാണ്. അതു കൊണ്ടു തന്നെ കേരള പോലീസില്‍ ആണ്‍പോലീസ് പെണ്‍പോലീസ് വിനയ പോലീസ് എന്ന രീതിയില്‍ മൂന്നുതരം പോലീസ് ആണുള്ളത്.
 
 
സ്ത്രീയുടെ പൊതു ആവശ്യം ഉയര്‍ത്തി ക്കാണിച്ച് താന്‍ നടത്തി ക്കൊണ്ടിരിക്കുന്ന പോരാട്ട ങ്ങളെ ലഘൂകരിച്ച് അത് വ്യക്തി പരമായ ആവശ്യമായി പരിഗണിക്കുന്ന ഒരു ദുരന്ത കാലത്തി ലൂടെയാണ് കടന്നു പോകുന്നത് എന്ന് അവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് എന്‍റെ സ്വപ്നം, ഫുള്‍സ്റ്റോപ്പ് എന്നീ സ്വന്തം കവിത കള്‍ വിനയ ആലപിച്ചു.

കെ. എസ്. സി.  വനിതാ വിഭാഗം കണ്‍വീനര്‍ പ്രീതാ വസന്ത് അദ്ധ്യക്ഷത വഹിച്ചു.    പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു. ഓള്‍ കേരള വിമന്‍സ് കോളേജ് അലുംനി പ്രസിഡന്‍റ് ശൈലജ ശരത്ത്, ഐ. സി. സി. യുടെ യു. എ. ഇ. എക്‌സിക്യൂട്ടീവ് അംഗം ഐഷ ഹബീബ്, ദേവികാ സുധീന്ദ്രന്‍, റൂഷ് മെഹര്‍ എന്നിവര്‍ അനുബന്ധ പ്രഭാഷണ ങ്ങള്‍ നടത്തി. മോഡറേറ്റര്‍ അഡ്വ. ആയിഷ ഷക്കീര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു.
 
വിനയ എഴുതിയ ‘നീ പെണ്ണാണ്’ എന്ന കവിതാ സമാഹാര വും എന്‍റെ കഥ അഥവാ ഒരു മലയാളി യുവതി യുടെ ജീവിത യാത്ര എന്ന ആത്മകഥ യും സഫറുള്ള പാലപ്പെട്ടി സദസ്സിനു പരിചയ പ്പെടുത്തി. സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് സ്വാഗതവും വനിതാ വിഭാഗം അംഗം പ്രീതാ നാരായണന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »


« Previous Page« Previous « മീഡിയാ ഫോറം പ്രസിഡണ്ട് മാതൃകയാവുന്നു
Next »Next Page » മലയാള കവിത ആലാപന മത്സരം : വിജയികള്‍ »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine