പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു : കെ. മുരളീധരന്‍

February 14th, 2011

sahrudaya-award-2011-01-epathram

ദുബായ്‌ : കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനേക്കാള്‍ താല്‍പ്പര്യം സാംസ്കാരിക പ്രവര്‍ത്തകരും, പൊതു ജനങ്ങളും കാണിക്കണമെന്ന് മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. ദുബായ് കേരള ഭവനില്‍ നടന്ന കേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍ സഹൃദയ പുരസ്കാര ദാന ചടങ്ങില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വ്യവസായ വികസനത്തിന് ആദ്യം വേണ്ടത് വൈദ്യുതി ആണ് എന്ന് പറഞ്ഞ അദ്ദേഹം പുതിയ വൈദ്യുത പദ്ധതികള്‍ക്ക് തുടക്കമിടുമ്പോള്‍ പരിസ്ഥിതി വാദം ഉയര്‍ത്തി പദ്ധതികള്‍ക്ക്‌ തടസ്സങ്ങള്‍ ഉണ്ടാക്കിയാല്‍ കേരളത്തില്‍ ഒരു വ്യവസായവും വളരില്ലെന്ന് ആരോപിച്ചു. അതിനാല്‍ ഗള്‍ഫിലെ മാധ്യമ, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റമുണ്ടാക്കുവാന്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്‍വിസ് ചുമ്മാര്‍, എന്‍. വിജയ മോഹന്‍, രമേഷ് പയ്യന്നൂര്‍, ഫസലു, സലാം പാപ്പിനിശ്ശേരി, അനില്‍ വടക്കേകര, സൈനുദ്ദീന്‍ ചേലേരി, നിദാഷ്, ബഷീര്‍ പടിയത്ത്, ഡോ. കെ. പി. ഹുസൈന്‍, അഡ്വ. ഹാഷിഖ്, പാം പബ്ലിക്കേഷന്‍സ്, അബ്ദുറഹമാന്‍ ഇടക്കുനി, പുറത്തൂര്‍ വി. പി. മമ്മൂട്ടി, പ്രഭാകരന്‍ ഇരിങ്ങാലക്കുട, സൈനുദ്ദീന്‍ ഖുറൈഷി, റീന സലീം, ത്രിനാഥ്, അബ്ദുള്ള ഫാറൂഖി, ജ്യോതികുമാര്‍, ഒ. എസ്. എ. റഷീദ്, അസ് ലം പട് ല, അബൂബക്കര്‍ സ്വലാഹി, മൌലവി ഹുസൈന്‍ കക്കാട് എന്നിവര്‍ മുരളീധരനില്‍ നിന്നും പുരസ്ക്കാരങ്ങള്‍ സ്വീകരിച്ചു.

sahrudaya-award-2011-02-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

കെ. എ. ജബ്ബാരി അധ്യക്ഷനായ യോഗത്തില്‍ ബഷീര്‍ തിക്കോടി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. പുന്നക്കന്‍ മുഹമ്മദലി, പി. കമറുദ്ദിന്‍, നാസര്‍ ബേപ്പൂര്‍, സബാ ജോസഫ്, ഷീലാ പോള്‍, ഇ. എം. അഷറഫ്, ഉബൈദ് ചേറ്റുവ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് വെട്ടുകാട് സ്വാഗതവും, അബ്ദുള്ള  ചേറ്റുവ നന്ദിയും പറഞ്ഞു.

ഒ. എസ്. എ. റഷീദ്

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

സ്വരുമ ദുബായ്‌ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു

February 14th, 2011

swaruma-dubai-logo-epathram

ദുബായ്‌ : കഴിഞ്ഞ ഏഴു വര്‍ഷമായി ദുബായ് സാംസ്‌കാരിക രംഗത്തെ സാന്നിദ്ധ്യമായ സ്വരുമ, ഫിബ്രവരി 18 നു സോനാപുര്‍ യൂസഫ് അമന്‍ ലേബര്‍ ക്യാമ്പില്‍ ‘ബദറല്‍ സമ മെഡിക്കല്‍ സെന്റര്‍’ ദുബായ് യുമായി സഹകരിച്ചു മെഡിക്കല്‍ ക്യാമ്പ്‌ നടത്തും. എന്ന് സ്വരുമ ദുബായ്‌ പ്രസിഡണ്ട് ഹുസൈനാര്‍ പി. എടച്ചകൈ, ജനറല്‍ സെക്രട്ടറി സുബൈര്‍ വെള്ളിയിടെ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050  4592688, 050  2542162 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീ വിവേകാനന്ദ കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

February 13th, 2011

Kizhoor-Sree-Vivekananda-College-Alumni-UAE-ePathram

ദുബായ്‌ : കുന്നംകുളം കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമം ദുബായ്‌ അല്‍ മംസാര്‍ പാര്‍ക്കില്‍ നടക്കും. ഫെബ്രുവരി 18 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 9926112 എന്ന നമ്പരില്‍ ബന്ധപ്പെടുക.

മഹേഷ്‌ ചോലയില്‍

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

സി. എം. ഉസ്താദ് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലെ രക്തസാക്ഷി : സിംസാറുല്‍ ഹഖ്

February 13th, 2011

cm-ustad-epathram

ദുബായ്‌ : പാണ്ഡിത്യവും നേതൃ പാടവവും ഗ്രന്ഥ രചനാ പാടവവും ഒത്തിണങ്ങിയ അപൂര്‍വ്വം ചില മഹത് വ്യക്തിതങ്ങളില്‍ ഒരാളായിരുന്നു ഖാസി സി. എം. അബ്ദുല്ല മൌലവി എന്ന് പ്രമുഖ പ്രാസംഗികന്‍ സിംസാറുല്‍ ഹഖ് ഹുദവി അനുസ്മരിച്ചു. ചെമ്പിരിക്ക വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന “എന്റെ കഥ, വിദ്യാഭ്യാസത്തിന്റെയും” എന്ന സി. എം. അബ്ദുല്ല മൌലവിയുടെ ആത്മകഥയുടെ ഗള്‍ഫ് സെക്ഷന്‍ പ്രകാശന യോഗത്തിന്റെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തന്റെ ജീവിത കാലം മുഴുവന്‍ മത – ഭൌതിക വിജ്ഞാന ശാഖകളുടെ സമന്വയത്തിനും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിനും ചിലവഴിച്ച് ഒടുവില്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്ത സാക്ഷിയാകേണ്ടി വന്ന മഹാ പണ്ഡിതനാണ് അദ്ദേഹം. പ്രവാചകന്റെ നാല് ഖലീഫമാരില്‍ മൂന്നു പേരുടെയും മരണം ദീനിന്‍റെ ശത്രുക്കളുടെ കരങ്ങളാല്‍ സംഭവിച്ചത് തന്നെയാണ് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പാരത്രിക ലോകത്ത് ഉന്നതമായ സ്ഥാനങ്ങള്‍ കല്പിച്ചു നല്‍കാന്‍ അല്ലാഹു അദ്ദേഹത്തിന് ശഹീദിന്റെ പദവി നല്‍കിയതാവാമെന്നും ഇതോടെ ചരിത്രത്തില്‍ രക്തസാക്ഷികളാകേണ്ടി വന്ന മഹാരഥന്‍മാരുടെ പട്ടികയിലേക്ക് സി. എം. ഉസ്താദും ചേര്‍ക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അദ്ദേഹം സ്ഥാപിച്ച സ-അദിയ്യ, മലബാര്‍ ഇസ്ലാമിക് കോമ്പ്ലെക്സ് കോളേജ് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങളിലൂടെയും പരന്നൊഴുകി ലോകത്തിനു വെളിച്ചമാകുന്ന വിജ്ഞാന പ്രവാഹത്തിലൂടെ അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടുമെന്നും അവയുടെ പ്രതിഫലം ലോകം നിലനില്‍ക്കുന്ന കാലത്തോളം അദ്ദേഹത്തിന് ലഭ്യമാവട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു. അത് വഴി മഹത് കര്‍മങ്ങളുടെ കാര്യത്തില്‍ മുതലാളിമാരായി നാഥന്റെ സന്നിധിയിലേക്ക് ചെല്ലാന്‍ പറ്റിയ മഹാനായി തീര്‍ന്നു അദ്ദേഹം. ചരിത്രത്തിലെ ഇത്തരം മറ്റു സംഭവങ്ങളില്‍ എന്ന പോലെ മറുഭാഗത്ത്‌ ദൌര്‍ഭാഗ്യ വാന്മാരായ അക്രമികള്‍ ഉണ്ടാവേണ്ടത് ഒരു അനിവാര്യതയായിരുന്നു എന്ന് മാത്രം. പക്ഷെ, അത് വഴി സി. എം. ഉസ്താദ് ശഹീദിന്റെ പദവിയിലേക്ക്, സ്വന്തക്കാരായ 70 പേര്‍ക്ക് മഹ്ശറയില്‍ ശഫാ-അത് നല്‍കാന്‍ കഴിയുന്ന ഉന്നത സ്ഥാനത്തേക്ക് ഉയരുക യാണുണ്ടായത്.

ആത്മകഥ പുസ്തകത്തെ പരിചയപ്പെടുത്തി കൊണ്ട് മകന്‍ സി. എ. ഷാഫി സംസാരിച്ചു. ഖാസി സി. മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍ ട്രസ്റ്റ് പുറത്തിറക്കിയ ഈ പുസ്തകത്തിനു പിറകെ സി. എം. അബ്ദുല്ല മൌലവിയുടെ സ്വന്തം കരങ്ങളാല്‍ വിരചിതമായ പഠനാര്‍ഹവും ഗൌരവ പൂര്‍ണവുമായ പല കൃതികളും താമസിയാതെ പുറത്തിറങ്ങുമെന്നും സി. എ. ഷാഫി അറിയിച്ചു.

തന്റെ ജീവിതം പോലെ ഉസ്താതിന്റെ മരണവും ചരിത്രത്തിന്റെ ഭാഗമായെന്നു മൊയ്തു നിസാമി ആശംസ പ്രസംഗത്തില്‍ അനുസ്മരിച്ചു. ഏറെ വിവാദ വല്‍കരിക്കപ്പെട്ട ബുര്‍ദ ബൈതിലെ ആ രണ്ടു വരികളുടെ അര്‍ഥം ഹിന്ദു സഹോദരന്മാര്‍ പോലും ഇപ്പോള്‍ മന: പാഠമാക്കിയത് ആ ജീവിതത്തിന്റെയും മരണത്തിന്റെയും മഹത്വമാകുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു.

സി. എല്‍. മന്‍സൂര്‍ സ്വാഗതം പറഞ്ഞു. ചെമ്പിരിക്ക വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡന്റ് മുസ്തഫ സര്‍ദാര്‍ അധ്യക്ഷനായി. ദുബായ് സുന്നി സെന്റര്‍ പ്രസിഡന്റ്‌ സയ്യിദ് ഹാമിദ് കൊയമ്മ തങ്ങളില്‍ നിന്ന് അബ്ദുസ്സലാം ഹാജി വെല്‍ഫിറ്റ് പുസ്തകം ഏറ്റുവാങ്ങി.

ആരിഫ്‌ ചെമ്പരിക്ക

- ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിരന്തനയുടെ “ഓര്‍മ്മകളിലെ ലീഡര്‍” പ്രകാശനം ചെയ്തു

February 11th, 2011

k-muraleedharan-mary-george-international-malayali-epathram

ദുബായ്‌ : മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജീവിതത്തില്‍ നിന്നും അദ്ദേഹത്തിന്റെ ഭരണ നൈപുണ്യം വ്യക്തമാക്കുന്ന നിരവധി ഏടുകള്‍ ഇണക്കി ചേര്‍ത്ത് സുധീര്‍ വെങ്ങര രചിച്ച “ഓര്‍മ്മകളിലെ ലീഡര്‍” ദുബായില്‍ പ്രകാശനം ചെയ്തു. ചിരന്തന സാംസ്കാരിക വേദിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ദുബായ്‌ ഫ്ലോറ അപാര്‍ട്ട്‌മെന്റ്സില്‍ ഇന്നലെ വൈകീട്ട് കെ. മുരളീധരന്‍ പുസ്തകം മേരി ജോര്‍ജ്‌ (ഇന്റര്‍നാഷ്ണല്‍ മലയാളി) ന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

chiranthana_ormakalile_leader_epathram

കെ. മുരളീധരന്‍ പുസ്തകം വായിക്കുന്നു

കരുണാകരന്റെ ഭരണ പരമായ തീരുമാനങ്ങള്‍ പലപ്പോഴും പൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതമായിരുന്നില്ല എന്ന് കെ. മുരളീധരന്‍ അനുസ്മരിച്ചു. പലപ്പോഴും അദ്ദേഹം തന്റെ രാഷ്ട്രീയ എതിരാളികളെ പോലും സഹായിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്തത് തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. കഴിവുള്ളവരെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിയോഗിച്ചു ഭരണം സുഗമമാക്കുവാന്‍ അദ്ദേഹം കാണിച്ച നൈപുണ്യമാണ് കരുണാകരന്‍ കേരള ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ കാരണമായത്‌ എന്നും മുരളീധരന്‍ അനുസ്മരിച്ചു.

chiranthana_ormakalile_leader_epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

മുന്‍ എം. എല്‍. എ. ശോഭനാ ജോര്‍ജ്ജ് ലീഡറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ സദസ്സുമായി പങ്കു വെച്ചു. മാധ്യമ പ്രവര്‍ത്തകരായ എം. സി. എ. നാസര്‍, കെ. എം. അബ്ബാസ്‌, പുസ്തക രചയിതാവ്‌ സുധീര്‍ വെങ്ങര, മേരി ജോര്‍ജ്ജ് (ഇന്റര്‍നാഷ്ണല്‍ മലയാളി) തുടങ്ങിയവര്‍ സംസാരിച്ചു.

നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി നന്ദി പ്രകാശിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചങ്ങാതിക്കൂട്ടം 2011 ഫെബ്രുവരി 25ന്
Next »Next Page » സി. എം. ഉസ്താദ് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലെ രക്തസാക്ഷി : സിംസാറുല്‍ ഹഖ് »



  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine